ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ഓണ വിപണന മേളകളില്‍ നിന്ന് 28.47 കോടിയുടെ നേട്ടവുമായി കുടുംബശ്രീ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ വിപണനമേളകളില്‍ 28.47 കോടിയുടെ നേട്ടവുമായി കുടുംബശ്രീ. സൂക്ഷ്മ സംരംഭ ഉത്പന്നങ്ങളില്‍ 19.58 കോടിയും കാർഷികോത്പന്ന വിപണനത്തിലൂടെ 8.89 കോടിയുമാണ് ലഭിച്ചത്.

സി.ഡി.എസ്‌, ജില്ലാ തലങ്ങളിലായി സംഘടിപ്പിച്ച 2014 ഓണം വിപണന മേളകളിലാണ് നേട്ടം.
3.6 കോടി വിറ്റുവരവുമായി എറണാകുളമാണ് മുന്നില്‍.

164 മേളകളില്‍ 3.4 കോടി നേടി ആലപ്പുഴ രണ്ടാമതെത്തി. 186 മേളകളിലെ 3.3 കോടി വിറ്റുവരവുമായി തൃശൂർ മൂന്നാമതായി.

വിപണനമേളകളില്‍ 205 മേളകളുമായി എറണാകുളമാണ് മുന്നില്‍. 186 വിപണനമേളകളുമായി തൃശൂരും 182 മേളകളുമായി കണ്ണൂരും രണ്ടും മൂന്നും സ്ഥാനത്തെത്തി.

3000 വനിതാ കർഷകർ 1253 ഏക്കറില്‍ ജമന്തി, മുല്ല,താമര എന്നിവ കൃഷി ചെയ്ത് പൂക്കള്‍ വിപണിയിലെത്തിച്ചു. കഴിഞ്ഞ വർഷം 780 ഏക്കറില്‍ 1819 കർഷകരാണ് പൂവിന്റെ ക്യഷി ചെയ്തത്.

X
Top