സമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്

കെഎസ് യുഎമ്മില്‍ ഇന്നൊവേഷന്‍ അംബാസഡര്‍മാര്‍: താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) സോഷ്യല്‍ എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ഇന്നൊവേഷന്‍ അംബാസഡര്‍മാരാകാന്‍ വ്യക്തികളില്‍ നിന്ന് താല്പര്യപത്രം ക്ഷണിക്കുന്നു. സാമൂഹിക- ഗ്രാമീണ മേഖലകളിലെ സംരംഭകര്‍, കൂട്ടായ്മകള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് അപേക്ഷിക്കാം.

സാമൂഹിക, പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കഴിയുന്ന ആശയദാതാക്കളേയും പ്രാരംഭഘട്ട സംരംഭകരേയും കണ്ടെത്തുവാന്‍ ഇന്നൊവേഷന്‍ അംബാസഡര്‍മാര്‍ കെഎസ് യുഎമ്മിനെ സഹായിക്കണം. സാമൂഹിക, ഗ്രാമീണ സംരംഭകര്‍ക്കൊപ്പം സ്വമേധയാ പ്രവര്‍ത്തിക്കുന്നതിനും മികച്ച സാമൂഹിക സംരംഭക അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിലും അംബാസഡര്‍മാര്‍ക്ക് താല്പര്യമുണ്ടായിരിക്കണം.

ഇത്തരം സംരംഭങ്ങള്‍ തിരിച്ചറിയുന്നതിലൂടെ സമൂഹത്തിന് ഗുണകരമായ ആശയങ്ങളുള്ള സാമൂഹിക സംരംഭകരുടെ കൂട്ടായ്മ സൃഷ്ടിക്കാനും കെഎസ് യുഎമ്മിന്‍റെ പിന്തുണ ഉറപ്പാക്കാനും സാധിക്കും. ksum.in/Innovation_Ambassadors  എന്ന ലിങ്ക് വഴി ഓണ്‍ലൈനായി 2026 ജനുവരി 31-നകം താല്പര്യപത്രം സമര്‍പ്പിക്കണം.

X
Top