Alt Image
പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന: പുരപ്പുറ സോളർ പദ്ധതിയിൽ അതിവേഗ മുന്നേറ്റവുമായി ഇന്ത്യ ◆ വെള്ളിയുടെ ആഗോള ഡിമാൻഡിൽ 5% ഇടിവിന് സാധ്യത ◆ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍; എതിര്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവ ഇന്ത്യക്ക് യുഎസ് ഉറപ്പുനല്‍കിയെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നു ◆ പെട്രോളിയം കരുതൽ ശേഖരം 80 ശതമാനം വർധിപ്പിക്കാൻ ഇന്ത്യ; 8571 കോടിയുടെ വൻ പദ്ധതിയുമായി കേന്ദ്രം ◆

കടപ്പത്രത്തിലൂടെ 400 കോടി സമാഹരിക്കാൻ കൊശമറ്റം

കോട്ടയം: ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് കടപ്പത്രം വഴി 400 കോടി രൂപ സമാഹരിക്കുന്നു. ഇതിനായി 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ വിപണിയിലെത്തിച്ചു.

കൊശമറ്റം ഫിനാൻസിന്റെ ഇരുപത്താറാമത് കടപ്പത്ര സമാഹരണമാണിത്. വിവിധ കാലാവധികളിലായി 8 പദ്ധതികൾ ഉള്ള കടപ്പത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് ആകർഷകമായ പലിശനിരക്കുണ്ട്.

കടപ്പത്രങ്ങൾ പിന്നീട് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും. കടപ്പത്രത്തിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതിയാകും. ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ എന്നിവ മുഖേനയും നിക്ഷേപം നടത്താനാവും.

കഴിഞ്ഞ 25 കടപ്പത്ര സമാഹരണങ്ങളിലൂടെ 6000 കോടിയിലധികം രൂപ സമാഹരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്ന് കൊശമറ്റം ഫിനാൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാത്യു കെ. ചെറിയാൻ പറഞ്ഞു.

X
Top