ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

കേരളത്തിന്റെ കടമെടുപ്പ് തോത് കുറഞ്ഞതായി മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിൻറെ പൊതുകടമെടുപ്പിൻറെ തോത് കുറഞ്ഞുവരികയാണെന്നും സംസ്ഥാനം കടക്കെണിയിലാണെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ.

മൂന്നുവർഷം മുൻപ് കേരളത്തിൻറെ പൊതുകടം ജി.ഡി.പി.യുടെ 39 ശതമാനമായിരുന്നത് ഇപ്പോൾ 33 ശതമാനമാണ്. എന്നാൽ, കേന്ദ്രത്തിൻറെ മൊത്തം കടം ഇക്കാലയളവിൽ നാലു ശതമാനം ഉയർന്ന് 56 ശതമാനമായതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റ്, സാമ്പത്തിക സർവേ എന്നിവയെ അധികരിച്ച് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബജറ്റിനു മുൻപായി വിഴിഞ്ഞം ഉൾപ്പെടെയുള്ള വികസനപ്രശ്നങ്ങൾ കേന്ദ്ര ധനമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചുവെങ്കിലും ഒരു രൂപപോലും മാറ്റിെവച്ചില്ലെന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രൊഫ. എം.എ.ഉമ്മൻ, ഐ.ജി.സി. കൺട്രി ഡയറക്ടർ ഡോ. പ്രണബ് സെൻ, ജി.വിജയരാഘവൻ, സെൻറർ ഫോർ ഡിവലപ്മെൻറ് സ്റ്റഡീസ് ഡയറക്ടർ സി.വീരമണി, ഗിഫ്റ്റ് ഡയറക്ടർ പ്രൊഫസർ കെ.ജെ.ജോസഫ്, അസിസ്റ്റൻറ് പ്രൊഫസർ ഡോ. കിരൺകുമാർ കക്കർലാപുടി എന്നിവർ സംസാരിച്ചു.

X
Top