ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

കെഎംഎംഎല്ലിന്റെ ലാഭം 89 കോടി രൂപ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ കഴിഞ്ഞ സാമ്പത്തികവർഷം 89 കോടി രൂപ ലാഭം നേടി. ഏപ്രിൽ മുതൽ ജൂൺ വരെ 25 കോടി രൂപയുടെ ലാഭമാണ് നേടിയത്. സ്ഥാപനം പ്രതിസന്ധിയിലാണെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് കമ്പനി മാനേജ്മെന്റ് അറിയിച്ചു.

കമ്പനിയിലെ ഉൽപാദന പ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയൺ ഓക്‌സൈഡ് സംസ്‌കരിക്കാൻ സാങ്കേതിക വിദ്യ നിലവിൽ ലഭ്യമല്ലാത്തതിനാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരം പ്രത്യേക പോണ്ടുകളിലാണ് സൂക്ഷിക്കുന്നത്.

പോണ്ടുകൾ നിറഞ്ഞതിനാൽ ബോർഡിന്റെ നിർദ്ദേശം കണക്കിലെടുത്ത് കെ.ഇ.ഐ.എല്ലിന്റെ പൊതുസംസ്‌കരണ ഇടത്തിലേക്ക് മാറ്റും. പുതിയ പദ്ധതികൾ നടപ്പാകും വരെ അയൺ ഓക്‌സൈഡ് കെ.ഇ.ഐ.എൽ വഴി സംസ്കരിക്കാനാണ് കമ്പനിക്ക് അനുവാദം ലഭിച്ചിട്ടുള്ളത്.

ഇതുമൂലം കമ്പനി പ്രതിസന്ധി നേരിടില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

അയൺ ഓക്‌സൈഡ് ഉറവിടത്തിൽ തന്നെ ശുദ്ധീകരിച്ച് പിഗ്മെന്റായി വിപണിയിലെത്തിക്കാനുള്ള പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്.

അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയാണ്. നിലവിൽ പോണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന മൂന്ന് ലക്ഷം ടൺ അയൺ ഓക്‌സൈഡിനെ അയൺ ബില്ലറ്റുകളാക്കി വിപണിയിലെത്തിക്കാനുള്ള മറ്റൊരു പ്രോജക്ടിനും സർക്കാർ അനുമതി ഉടൻ ലഭ്യമാകും.

ഈ രണ്ട് പ്രോജക്ടുകളും നടപ്പാകുന്നതോടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. മൈനിംഗ് നടത്താനായി നീണ്ടകര ഭാഗത്ത് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.

തോട്ടപ്പള്ളിയിൽ നിന്നും ധാതുമണൽ ശേഖരണം തുടങ്ങിയിട്ടുണ്ട്.

X
Top