ഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധന; 3 മാസം കൊണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയില്‍ യുഎസ് മുന്നേറ്റംരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന് കണക്കുകൾ

കേരളം വീണ്ടും വായ്പയെടുക്കുന്നു

തിരുവനന്തപുരം: ഓണക്കാല ചെലവ് കണക്കിലെടുത്ത് കേരളാ സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 4,000 കോടി രൂപയാണ് വായ്പയെടുക്കുന്നത്. പൊതുവിപണിയിൽ നിന്ന് കടപത്രം വഴിയാണ് വാവായ്പയെടുക്കുന്നത്.

കഴിഞ്ഞയാഴ്ചയും 3000 കോടി രൂപ വായ്പ എടുത്തിരുന്നു. ഇതിന് മുൻപ് സര്‍ക്കാര്‍ 1000 കോടി രൂപ വായ്പ എടുത്തിരുന്നു.

ഓണചെലവുകള്‍ക്കായി ഏതാണ്ട് 19000 കോടി രൂപയാണ് സര്‍ക്കാരിന് ആവശ്യമായി വരിക. സാമ്പത്തിക വര്‍ഷാന്ത്യ ചിലവുകള്‍ നടക്കുന്ന മാര്‍ച്ച് മാസം പോലെ തന്നെ സര്‍ക്കാരിന് ഓണക്കാലത്തും കൂടുതലായി ചിലവ് വരാറുണ്ട്.

ജീവനക്കാര്‍ക്ക് ഉത്സവബത്ത, ബോണസ് ഉള്‍പ്പെടെയുള്ള നല്‍കുന്നത് അടക്കമുള്ള അധിക ചിലവുകളാണ് ഓണക്കാലത്ത് സര്‍ക്കാരിനുണ്ടാകുക.

X
Top