ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സാച്ചെലവ്; കേന്ദ്രസർക്കാരിന്റെ പിഎം രാഹത്ത് പദ്ധതി നടപ്പാക്കി കേരളം

തിരുവനന്തപുരം: വാഹനാപകടങ്ങളിൽ ഗുരുതരപരിക്കേൽക്കുന്നവർക്ക് ഒന്നരലക്ഷം രൂപ ചികിത്സാച്ചെലവ് ഉടൻ അനുവദിക്കുന്ന കേന്ദ്രപദ്ധതിയായ പി.എം. രാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി. ജോൺ അറിയിച്ചു.

എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കും. അപകടവിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ കേന്ദ്രപോർട്ടലിലേക്ക് ഓൺലൈനിൽ നൽകണം. എഫ്.ഐ.ആർ. ഇടണം. ചെറിയ പരിക്കാണെങ്കിൽ കേസെടുക്കാൻ 48 മണിക്കൂർ സാവകാശം ലഭിക്കും. ഇതിനുള്ള സംവിധാനം ആശുപത്രികളിൽ ഒരുക്കണം. ചെലവ് ഗതാഗതവകുപ്പ് വഹിക്കും.

പരിക്കേറ്റ ഒരാൾക്ക് ചികിത്സാസഹായം ലഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെയും പദ്ധതിയുടെ കീഴിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ട് -മന്ത്രി പറഞ്ഞു.

X
Top