സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

5 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് 5 സ്വകാര്യ വ്യവസായ പാർക്കുകൾക്കു തത്വത്തിൽ അനുമതി. ആദ്യമായാണു കേരളം സ്വകാര്യ വ്യവസായ പാർക്ക് തുടങ്ങുന്നത്. വ്യവസായ ഡയറക്ടറേറ്റ് ശുപാർശ ചെയ്ത 11 അപേക്ഷകൾ പരിശോധിച്ച ശേഷമാണ് അഞ്ചെണ്ണം സെക്രട്ടറിതല സമിതി അംഗീകരിച്ചത്.

15 ഏക്കറിലധികം സ്ഥലത്ത് പാർക്ക് തുടങ്ങാനുള്ള ഒരപേക്ഷ കൂടി സമിതിക്കു മുൻപിലുണ്ട്. ഭൂപരിഷ്കരണ നിയമത്തിലെ ഇളവ് ബാധകമാക്കി ഇതിനു കൂടി വൈകാതെ അനുമതി നൽകും. ആകെ 24 അപേക്ഷകളാണു ലഭിച്ചത്.

X
Top