ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കേരളം നാലുവരി തീവണ്ടിപ്പാതയിലേക്ക്

പത്തനംതിട്ട: കേരളം നാലുവരി തീവണ്ടിപ്പാതയിലേക്ക് മാറുന്നതിന്റെ ആദ്യ കാഴ്ച കോയമ്പത്തൂർ-ഷൊർണൂർ റൂട്ടിൽ. ഇവിടെ നിലവിലുള്ള ഇരട്ടപ്പാതയോട് ചേർന്ന് മൂന്ന്, നാല് പാതകൾക്കുള്ള അന്തിമ ലൊക്കേഷൻ സർവേയ്ക്കുള്ള അനുമതിയാണ് കേരളത്തിന്റെ പ്രതീക്ഷയാകുന്നത്.

ഇരട്ടപ്പാത, വൈദ്യുതീകരണം എന്നിവ കേരളത്തിലേക്ക് വർഷങ്ങൾക്കു മുമ്പ് വന്നതും കോയമ്പത്തൂർ-ഷൊർണൂർ റൂട്ടിലായിരുന്നു. ട്രാഫിക്കിന്റെ കാര്യത്തിൽ കാറ്റഗറി രണ്ടിൽ റെയിൽവേ ഉൾപ്പെടുത്തിയിരിക്കുന്ന റൂട്ടാണ് ചെന്നൈ-എറണാകുളം.

നിലവിൽ എറണാകുളം -ഷൊർണൂർ റൂട്ടിൽ മൂന്നാംപാതയുടെ അന്തിമ ലൊക്കേഷൻ സർവേ നടപടികൾ അവസാന ഘട്ടത്തിലാണ്.

മൂന്നാം പാതയ്ക്കൊപ്പം നാലിനുള്ള സാധ്യതകളും ഈ സർവേയിൽ പരിശോധിച്ചിട്ടുണ്ട്. ഈ സർവേയുടെ റിപ്പോർട്ട് രണ്ടുമാസത്തിനകം സമർപ്പിക്കാനാണ് ശ്രമം.

ജോലാർപ്പേട്ട- കോയമ്പത്തൂർ, കോയമ്പത്തൂർ-ഷൊർണൂർ എന്നീ റൂട്ടുകളിലെ മൂന്ന്, നാല് പാതകൾക്കുള്ള സർവേയ്ക്കായി യഥാക്രമം 5.64 കോടി, 1.98 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. ജോലാർപ്പേട്ട-കോയമ്പത്തൂർ 282 കിലോമീറ്ററും കോയമ്പത്തൂർ- ഷൊർണൂർ 99 കിലോമീറ്ററുമാണ് ദൂരം.

ഷൊർണൂരിൽ അവസാനിപ്പിച്ചതുകൊണ്ട് റെയിൽവേയ്ക്ക് പ്രയോജനമില്ലെന്ന വിലയിരുത്തലാണ് ഭാവിയിൽ കേരളം മുഴുവൻ നാലുവരിപ്പാതയിലേക്ക് വരുമെന്ന പ്രതീക്ഷയ്ക്ക് അടിസ്ഥാനം.
ദക്ഷിണ റെയിൽവേയിൽ താംബരം-ചെങ്കൽപ്പേട്ട, ആരക്കോണം-റെനിഗുണ്ട എന്നീ റൂട്ടുകളിലും നാലുവരി പാതയ്ക്ക് അനുമതിയായി.

കോയമ്പത്തൂർ-ഷൊർണൂർ റൂട്ടിൽ മൂന്നും നാലും പാതകൾ വന്നാലുടൻ എറണാകുളം-ഷൊർണൂർ റൂട്ടും പരിഗണിക്കും. തുടർന്ന് ഘട്ടംഘട്ടമായി എറണാകുളം-കന്യാകുമാരി, ഷൊർണൂർ-മംഗളുരൂ റൂട്ടുകളും നാലുവരിയിലേക്കുയർത്തും.

പ്രതിവർഷം മൂന്നുലക്ഷം കോടി രൂപ നിർമാണമേഖലയിൽ ചെലവഴിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന ഇപ്പോൾ നടക്കുന്ന ജോലികൾക്ക് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.

നാലുവരിപ്പാതയിൽ രണ്ടെണ്ണം പൂർണമായും വേഗ വണ്ടികൾക്കായി ഒഴിച്ചിടും.

X
Top