പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കുമെന്ന് റിപ്പോർട്ട്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കും. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ തിരഞ്ഞെടുക്കാനാണ് ആലോചന.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 14ന് സീസണ്‍ ആരംഭിക്കുമെങ്കിലും ഒറ്റ ലെഗ് ആയാണ് ടൂര്‍ണമെന്റ്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് കൂടിപ്പോയാല്‍ കിട്ടുക ആറോ ഏഴോ ഹോം മത്സരങ്ങള്‍ മാത്രമാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ വന്‍ തുക വാടകയായി കൊടുത്ത് കലൂര്‍ സ്റ്റേഡിയത്തില്‍ കളിക്കണമോയെന്ന ചിന്തയിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. പകരം കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയമോ, മലപ്പുറം പയ്യനാട് സ്റ്റേഡിയമോ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കാനാണ് ആലോചന.

ഇത്തവണ ഐഎസ്എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ദൂരദര്‍ശനില്‍ ആയതിനാല്‍ എഎഫ്‌സി നിലവാരമുള്ള മികച്ച സ്റ്റേഡിയം വേണമെന്ന പിടിവാശിയൊന്നുമില്ല അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്.

സ്‌പോണ്‍സര്‍ഷിപ്പ് പ്രതിസന്ധിയും ടിക്കറ്റ് വരുമാനത്തില്‍ നിന്ന് കാര്യമായ വരുമാനം കിട്ടുമോ എന്ന ആശങ്കയും കൂടിയാകുമ്പോള്‍ കൊമ്പന്മാര്‍ കലൂരിനെ കൈവിടാന്‍ തന്നെയാണ് സാധ്യത.

X
Top