സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

സമ്പൂര്‍ണ ഹാള്‍ മാര്‍ക്കിംഗ് സംസ്ഥാന പ്രഖ്യാപനം ഏഴിന്

കൊച്ചി: സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി രേഖപ്പെടുത്തുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്‍റെ ഹാള്‍മാര്‍ക്കിംഗ് എച്ച്‌യുഐഡി മുദ്ര പതിച്ച് വില്‍ക്കുന്ന സമ്പൂര്‍ണ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഏഴിന് രാവിലെ 10.30ന് കൊച്ചി രാമവര്‍മ ക്ലബ്ബില്‍ നടക്കും.

സംസ്ഥാന പ്രസിഡന്‍റ് ഡോ. ബി. ഗോവിന്ദന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കേരള, ലക്ഷദ്വീപ് ഹെഡ് ആൻഡ് ഡയറക്ടര്‍ എ. മുഹമ്മദ് ഇസ്മയില്‍ കേരളത്തെ സമ്പൂര്‍ണ ഹാള്‍ മാര്‍ക്കിംഗ് സംസ്ഥാനമായി പ്രഖ്യാപിക്കും. ജോയിന്‍റ് ഡയറക്ടര്‍ സന്ദീപ് എസ്. കുമാര്‍ മുഖ്യാതിഥിയായിരിക്കും.

ചടങ്ങില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ നേതാക്കളും സ്വര്‍ണ വ്യാപാരികളും പങ്കെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.

X
Top