ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

കേരളം 2000 കോടി രൂപകൂടി കടമെടുക്കുന്നു

തിരുവനന്തപുരം: കേരളം 2000 കോടി രൂപകൂടി കടമെടുക്കുന്നു. ഇതോടെ ഈ വർഷത്തെ കടമെടുപ്പ് 15,436 കോടി രൂപയാവും. ഡിസംബർവരെ 17,936 കോടി രൂപയാണ് ആകെ കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇനി ശേഷിക്കുന്നത് 2500 കോടി രൂപയാണ്. ഡിസംബർ ആദ്യം ശമ്പളവും പെൻഷനും നൽകാൻ കൂടിയാണ് ഇപ്പോൾ കടമെടുക്കുന്നത്.

ഡിസംബറിനുശേഷം കേന്ദ്രം കൂടുതൽ വായ്പ അനുവദിച്ചില്ലെങ്കിൽ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ വേണ്ടിവരും. പണമില്ലാത്തതിനാൽ ഇപ്പോൾത്തന്നെ അത്യാവശ്യച്ചെലവുകളും പദ്ധതിച്ചെലവുകളും മാറ്റിവെക്കേണ്ട സ്ഥിതിയുണ്ട്.

സാമൂഹികസുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും ഉൾപ്പെടെ പല ക്ഷേമപദ്ധതികളും മുടങ്ങിയിട്ടുണ്ട്. ജി.എസ്.ടി.യിൽ മുൻവർഷത്തെക്കാൾ വർധനയുണ്ടെങ്കിലും ഈ വരുമാനക്കുറവ് പരിഹരിക്കാൻ അതുകൊണ്ടാവില്ല. സംസ്ഥാനത്തിന് തനതായ അധികവരുമാനം വേറെ കിട്ടാനുമില്ല.

ഇപ്പോൾ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനമാണ് സംസ്ഥാനത്തിന് കടമെടുക്കാവുന്നത്. ജി.എസ്.ടി. നഷ്ടപരിഹാരം നിലച്ചതിനാൽ ഇത് നാലുശതമാനമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി നടത്തിയ ചർച്ചയിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല.

ജി.എസ്.ടി. കുടിശ്ശികയിനത്തിൽ 1548 കോടി ഇനിയും കിട്ടാനുണ്ടെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.

X
Top