സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു; ജൂലൈ 23ന് കടമെടുക്കുക 1,000 കോടി രൂപമൈക്രോസോഫ്റ്റ് തകരാറിൽ പ്രതികരണവുമായി ആർബിഐ; ‘ചെറിയ പ്രശ്നങ്ങൾ, സാമ്പത്തിക മേഖലയെ വ്യാപകമായി ബാധിച്ചിട്ടില്ല’ബജറ്റിൽ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ നികുതിദായകർസേ​​​വ​​​ന നി​​​കു​​​തി കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്

കെ​ൽ​ട്രോ​ണി​ന് നേ​വി​യി​ൽനി​ന്ന് 97 കോ​ടിയു​ടെ ഓ​ർ​ഡ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മു​​​ദ്രാ​​​ന്ത​​​ർ മേ​​​ഖ​​​ല​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വി​​​ധ പ്ര​​​തി​​​രോ​​​ധ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ചുന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി കെ​​​ൽ​​​ട്രോ​​​ണി​​​ന് ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യി​​​ൽനി​​​ന്നും 97 കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​തി​​​യ ഓ​​​ർ​​​ഡ​​​ർ ല​​​ഭി​​​ച്ചു.

കെ​​​ൽ​​​ട്രോ​​​ണി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ര​​​കു​​​ള​​​ത്തു​​​ള്ള കെ​​​ൽ​​​ട്രോ​​​ണ്‍ എ​​​ക്യു​​​പ്മെ​​​ന്‍റ് കോം​​​പ്ല​​​ക്സ്, അ​​​രൂ​​​രി​​​ലു​​​ള്ള കെ​​​ൽ​​​ട്രോ​​​ണ്‍ ക​​​ണ്‍​ട്രോ​​​ൾ​​​സ്, സ​​​ബ്സി​​​ഡി​​​യ​​​റി ക​​​ന്പ​​​നി​​​യാ​​​യ കെ​​​ൽ​​​ട്രോ​​​ണ്‍ ഇ​​​ല​​​ക്ട്രോ സെ​​​റാ​​​മി​​​ക്സ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നീ യൂ​​​ണി​​​റ്റു​​​ക​​​ളാ​​​ണ് ഓ​​​ർ​​​ഡ​​​ർ അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നാ​​​വി​​​ക​​​സേ​​​ന​​​യ്ക്ക് നി​​​ർ​​​മി​​​ച്ചുന​​​ൽ​​​കു​​​ന്ന​​​ത്.

നാ​​​വി​​​ക​​​സേ​​​ന​​​യി​​​ൽ നി​​​ന്ന് ത​​​ന്ത്രപ്ര​​​ധാ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​ത് കെ​​​ൽ​​​ട്രോ​​​ണ്‍ കൈ​​​വ​​​രി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​നമി​​​ക​​​വി​​​ന്‍റെ ഫ​​​ല​​​മാ​​​യാ​​​ണെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.

സോ​​​ണ​​​ർ അ​​​റെ​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി കെ​​​ൽ​​​ട്രോ​​​ണ്‍ സ്വ​​​ന്ത​​​മാ​​​യി രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത ലോ ​​​ഫ്രീ​​​ക്വ​​​ൻ​​​സി പ്രോ​​​സ​​​സിം​​​ഗ് മോ​​​ഡ്യൂ​​​ളു​​​ക​​​ളാ​​​ണ് ഈ ​​​ഓ​​​ർ​​​ഡ​​​റി​​​ൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​വ. അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​ക​​​ളെ​​​യും ക​​​പ്പ​​​ലു​​​ക​​​ളെ​​​യും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നും വേ​​​ണ്ടി​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​മാ​​​ണ് സോ​​​ണാ​​​റു​​​ക​​​ൾ.

കെ​​​ൽ​​​ട്രോ​​​ണ്‍ നി​​​ർ​​​മി​​​ച്ചുന​​​ൽ​​​കി​​​യ പ്രോ​​​ട്ടോ​​​ടൈ​​​പ്പു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്കി​​​യ ശേ​​​ഷം നി​​​ല​​​വി​​​ൽ ര​​​ണ്ട് പ്രോ​​​സ​​​സിം​​​ഗ് മോ​​​ഡ്യൂ​​​ളു​​​ക​​​ൾ​​​ക്കാ​​​ണ് ഓ​​​ർ​​​ഡ​​​ർ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

കൂ​​​ടു​​​ത​​​ൽ ദൂ​​​ര​​​ത്തി​​​ലു​​​ള്ള ടാ​​​ർ​​​ഗ​​​റ്റു​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് കെ​​​ൽ​​​ട്രോ​​​ണി​​​ന്‍റെ ലോ ​​​ഫ്രീ​​​ക്വ​​​ൻ​​​സി പ്രോ​​​സ​​​സിം​​​ഗ് മോ​​​ഡ്യൂ​​​ളു​​​ക​​​ൾ സ​​​ഹാ​​​യ​​​ക​​​മാ​​​കും. ഉ​​​പ​​​യോ​​​ഗി​​​ച്ച് മി​​​ക​​​വ് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തോ​​​ടെ സ​​​മു​​​ദ്രാ​​​ന്ത​​​ർ സാ​​​ങ്കേ​​​തി​​​കസം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ ഈ ​​​മോ​​​ഡ്യൂ​​​ളു​​​ക​​​ൾ​​​ക്ക് അ​​​ന​​​വ​​​ധി സാ​​​ധ്യ​​​ത​​​ക​​​ൾ ഭാ​​​വി​​​യി​​​ൽ ഉ​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്യും.

ഇ​​​തോ​​​ടൊ​​​പ്പം നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ വി​​​വി​​​ധ​​​ത​​​രം ക​​​പ്പ​​​ലു​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു സ​​​മു​​​ദ്രജ​​​ല​​​ത്തി​​​ന്‍റെ ആ​​​ഴം അ​​​ള​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള എ​​​ക്കോ സൗ​​​ണ്ട​​​ർ, ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ​​​യും മ​​​റ്റും വേ​​​ഗം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ല​​​ക്ട്രോ മാ​​​ഗ്നെ​​​റ്റി​​​ക് ലോ​​​ഗ്, ഡാ​​​റ്റാ ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ൻ യൂ​​​ണി​​​റ്റു​​​ക​​​ൾ, ആന്‍റി സ​​​ബ്മ​​​റൈ​​​ൻ ഷാ​​​ലോ വാ​​​ട്ട​​​ർ ക്രാ​​​ഫ്റ്റു​​​ക​​​ൾ​​​ക്കു​​​ള്ള സോ​​​ണാ​​​റി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ പ​​​വ​​​ർ ആം​​​പ്ലി​​​ഫ​​​യ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഈ ​​​ഓ​​​ർ​​​ഡ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കെ​​​ൽ​​​ട്രോ​​​ണ്‍ നി​​​ർ​​​മി​​​ച്ചുന​​​ൽ​​​കും.

X
Top