ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

12.5 ലക്ഷം സഞ്ചാരികൾ കശ്മീരിലേക്കൊഴുകിയെത്തിയപ്പോൾ ഈ വർഷം വരുമാനം 8000 കോടി

വിനോദസഞ്ചാരികളുടെ വരവിൽ റെക്കോഡിടാൻ ജമ്മു-കശ്മീർ. ഈ വർഷം ഇതുവരെ 12.5 ലക്ഷം സഞ്ചാരികൾ എത്തിയതായും ഇത് റെക്കോഡിലേക്കുള്ള കുതിപ്പാണെന്നും വിനോദസഞ്ചാരവകുപ്പ് പറഞ്ഞു.

ശ്രീനഗർ, ഗുൽമാർഗ് എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ജൂൺ പകുതിവരെ ബുക്കിങ് കഴിഞ്ഞു. ക്രമസമാധാനനില മെച്ചപ്പെട്ടതാണ് സഞ്ചാരികളുടെ ഒഴുക്കിന് കാരണമെന്നാണ് വിലയിരുത്തല്.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ഉയര്ന്നതാപനിലയും സഞ്ചാരി വരവിന് കാരണമായി. ഗുജറാത്ത്, തമിഴ്നാട്, പശ്ചിമബംഗാള്, മഹാരാഷ്ട സംസ്ഥാനങ്ങളില്നിന്നാണ് കൂടുതല് പേരെത്തിയത്. വര്ഷം 8000 കോടി രൂപയാണ് ടൂറിസത്തിലൂടെ കശ്മീരിലെത്തുന്നത്.

ഗുൽമാർഗ്, പെഹൽഗാം, സോനമാർഗ് എന്നിവിടങ്ങളിലെ മുഴുവൻ സ്കി റിസോർട്ടുകളിലും ജൂൺ അവസാനം വരെയുള്ള ബുക്കിങ്ങ് ക്ലോസ് ചെയ്തു. ദാല് തടാകത്തില് ഷിക്കാരകളോ ഹൗസ് ബോട്ടുകളോ കിട്ടാനില്ല.

സമീപ പ്രദേശങ്ങളിലെ റിസോര്ട്ടുകളും ഹോംസ്റ്റേകളും ഒഴിവില്ല. വിദേശ സഞ്ചാരികളുടെ എണ്ണവും റെക്കോര്ഡിലേക്ക് കുതിക്കുകയാണ്. ജൂണ് 29 ന് അമര്നാഥ് യാത്രയും തുടങ്ങുന്നതോടെ സഞ്ചാരികളുടെ എണ്ണത്തില് വന് വര്ധവുണ്ടാകും.

കശ്മീരിന് പുറമെ ഹില്സ്റ്റേഷനുകളായ ഡാര്ജിലിങ്, നൈനിറ്റാള്, ഷിംല എന്നിവിടങ്ങളിലും ചരിത്രത്തിലെ ഏറ്റവും വലിയ സഞ്ചാരി പ്രവാഹമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലെ അസഹനീയമായ ചൂടാണ് ഇതിന് പ്രധാന കാരണം.

X
Top