രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ2023-24ല്‍ 2,20,000 ഫ്‌ളെക്‌സിബിള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ഐഎസ്എഫ്സ്വർണവില പവന് വീണ്ടും 54,000 രൂപ കടന്നുവിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന് ഔദ്യോഗിക തുടക്കം; കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

600 കോടിയുടെ സമാഹരണത്തിന് കർണാടക ബാങ്ക്

ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെൻ്റ് (ക്യുഐപി) 600 കോടി രൂപയുടെ സമാഹരണത്തിന് കർണാടക ബാങ്ക്. ഓഹരിയൊന്നിന് 231.45 രൂപയാണ് ക്യുഐപിയുടെ തറ വില. ഇഷ്യൂ വില ഓഹരികളുടെ മുൻ ദിവസത്തെ ക്ലോസിംഗിനേക്കാളും നേരിയ കിഴിവിലാണ്.

ഈ സാമ്പത്തിക വർഷം 1,500 കോടി രൂപയുടെ മൂലധന സമാഹരണം പൂർത്തിയാക്കാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണ് ക്യുഐപി.

2023 ഒക്‌ടോബറോടെ 800 കോടി രൂപയുടെ മൂലധന സമാഹരണത്തിൻ്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി മംഗളൂരുവിൽ നടന്ന ബാങ്കിൻ്റെ ശതാബ്ദി ആഘോഷ വേളയിൽ കർണാടക ബാങ്കിൻ്റെ എംഡിയും സിഇഒയുമായ ശ്രീകൃഷ്ണൻ എച്ച് അറിയിച്ചിരുന്നു.

700 കോടി രൂപ സമാഹരിക്കാനുള്ള തുടർനടപടികൾ ബാങ്ക് നടത്തിവരികയാണെന്നും മൊത്തം 1500 കോടി രൂപ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ സമാഹരിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ന്യായമായ മൂല്യനിർണ്ണയത്തിനായി നിക്ഷേപകർ ചെറുകിട ബാങ്കുകളുടെ ഓഹരികളിൽ നിക്ഷേപം വര്‍ധിപ്പിച്ചതോടെ കർണാടക ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ വർഷം 70 ശതമാനത്തിലധികം ഉയർന്നു.

അടുത്തിടെയാണ് കർണാടക ബാങ്ക് നവീകരിച്ച കോർപ്പറേറ്റ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്. ബാങ്കിന്റെ ശതാബ്ദി ആഘോഷ വേളയിൽ രാജ്യത്തുടനീളം 15 പുതിയ ശാഖകൾ തുറന്നതായും അറിയിച്ചിരുന്നു.

നിലവിൽ ഓഹരികൾ എൻഎസ്ഇയിൽ 232.75 രൂപയിലാണ് വ്യാപാരം തുടരുന്നത്.

X
Top