Alt Image
പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന: പുരപ്പുറ സോളർ പദ്ധതിയിൽ അതിവേഗ മുന്നേറ്റവുമായി ഇന്ത്യ ◆ വെള്ളിയുടെ ആഗോള ഡിമാൻഡിൽ 5% ഇടിവിന് സാധ്യത ◆ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍; എതിര്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവ ഇന്ത്യക്ക് യുഎസ് ഉറപ്പുനല്‍കിയെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നു ◆ പെട്രോളിയം കരുതൽ ശേഖരം 80 ശതമാനം വർധിപ്പിക്കാൻ ഇന്ത്യ; 8571 കോടിയുടെ വൻ പദ്ധതിയുമായി കേന്ദ്രം ◆

കല്യാൺ ജൂവലേഴ്‌സിന്റെ ലാഭത്തിൽ 49 ശതമാനം വളർച്ച

കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 7268 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. മുൻവർഷം ഒന്നാം പാദത്തിൽ കമ്പനിയുടെ ആകമാന വിറ്റുവരവ് 5528 കോടി രൂപ ആയിരുന്നു.

31 ശതമാനം വളർച്ച. ആകമാന ലാഭം 178 കോടി രൂപയിൽ നിന്ന് 264 കോടി രൂപയായി. 49 ശതമാനമാണ് ലാഭ വളർച്ച.

ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് ആദ്യ പാദത്തിൽ 6142 കോടി രൂപയായി ഉയർന്നു. 31 ശതമാനത്തിലധികം വളർച്ച. ഇക്കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള ലാഭം 256 കോടി രൂപയായി ഉയർന്നു. 55 ശതമാനം വളർച്ച.

വിദേശ മേഖലയിൽ ഇക്കാലയളവിൽ 1,070 കോടി രൂപ വരുമാനമാണ് രേഖപ്പെടുത്തിയത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 32 ശതമാനം വളർച്ച രേഖപ്പെടുത്തി
കമ്പനിയുടെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയർ ഈ സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 66 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. ഒന്നാംപാദത്തിൽ കാൻഡിയറിന് 10 കോടി രുപയാണ് നഷ്‌ടം.

ഈ കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവർത്തനം വളരെ സംതൃപ്തി നല്‌കുന്നതായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

X
Top