റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

കല്യാണ്‍ ജൂവലേഴ്‌സിന് 308 കോടി രൂപ ലാഭം

തൃശൂർ: 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയില്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയർന്നു.

കഴിഞ്ഞവർഷം ഇതേ പാദത്തില്‍ അത് 8790 കോടി രൂപ ആയിരുന്നു. 32 ശതമാനമാണ് വളർച്ച. ആദ്യ പകുതിയിലെ ലാഭം 308 കോടി രൂപയാണ്. കഴിഞ്ഞ വർഷം അത് 278 കോടി രൂപ ആയിരുന്നു.

കമ്പനിയുടെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തില്‍ വിറ്റുവരവ് 6065 കോടിയാണ്. ലാഭം 130 കോടിയും.

ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 9914 കോടി രൂപയാണ്. 34 ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ ലൈഫ് സ്റ്റൈല്‍ ബ്രാൻഡായ കാൻഡിയർ 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയില്‍ 80 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി.

ഈ കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവർത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്ന് കല്യാണ്‍ ജുവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

X
Top