ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

400 മില്യൺ ഡോളറിന്റെ വായ്പ സമാഹരിക്കാൻ ജൂബിലന്റ് ഫാർമ

ന്യൂഡൽഹി: അഞ്ച് വർഷത്തേക്ക് 400 മില്യൺ ഡോളറിന്റെ (ഏകദേശം 3,186 കോടി രൂപ) വായ്പ ലഭ്യമാക്കുന്നതിനായി സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കുമായി കരാർ ഒപ്പിട്ടതായി ജൂബിലന്റ് ഫാർമ ഹോൾഡിംഗ്സ് അറിയിച്ചു. തുകയുടെ ഭൂരിഭാഗവും നിലവിലുള്ള ടേം ലോണിന്റെയും ഡെറ്റ് ബോണ്ടുകളുടെയും തിരിച്ചടവിനായി ഉപയോഗിക്കുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഇതിൽ ടേം ലോണും ബോണ്ടുകളും ചേർന്ന് മൊത്തം 350 മില്യൺ ഡോളറും, കൂടാതെ മൂലധനച്ചെലവിനായി 50 മില്യൺ ഡോളറിന്റെ മറ്റൊരു ഗഡുവും ഉൾപ്പെടുന്നതായി ജൂബിലന്റ് ഫാർമ ഹോൾഡിംഗ്സ് പറഞ്ഞു.

ജൂബിലന്റ് ഫാർമോവ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയാണ് ജൂബിലന്റ് ഫാർമ ലിമിറ്റഡ്. ഇതിന്റെ അനുബന്ധ സ്ഥാപനമാണ് ജൂബിലന്റ് ഫാർമ ഹോൾഡിംഗ്സ് ഇങ്ക് (ജെപിഎച്ച്ഐ). ജൂബിലന്റ് ഫാർമ ലിമിറ്റഡ് എന്നത് ഒരു സംയോജിത ഫാർമസ്യൂട്ടിക്കൽ, ലൈഫ് സയൻസസ് കമ്പനിയാണ്.

X
Top