അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ചെറു നഗരങ്ങളിൽ കൂടുതൽ ഡോമിനൊസ്‌ പിസ ഔട്ട്ലെറ്റുകൾ ആരംഭിക്കുമെന്ന് ജൂബിലിയൻറ് ഫുഡ്സ്

ന്ത്യയിലെ ചെറുനഗരങ്ങളിൽ കൂടുതൽ ഡോമിനൊസ്‌ പിസ ഔട്ട്ലെറ്റുകൾ ആരംഭിക്കാനൊരുങ്ങി ജൂബിലിയൻറ് ഫുഡ്സ്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര സിറ്റികളിൽ കൂടുതൽ ഔട്ട്ലെറ്റുകൾ വരും. ഇക്കാലയളവിൽ ജൂബിലിയൻറ് ഫുഡ്സ് ഗ്രൂപ്പിന് കീഴിലുള്ള ആകെ ഡോമിനൊസ്‌ പിസ ഔട്ട്ലെറ്റുകളുടെ എണ്ണം 2100ൽ നിന്ന് 3000 ആയി ഉയർത്തുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സമീർ ഖേതർപാൽ അറിയിച്ചു.

ഇന്ത്യക്ക് പുറമെ തുർക്കി, ബംഗ്ളാദേശ്, ശ്രീലങ്ക, അസർബൈജാൻ, ജോർജിയ എന്നീ രാജ്യങ്ങളിലും ഡോമിനൊസ്‌ പിസ ബ്രാൻഡ് മാനേജ് ചെയ്യുന്നത് ജൂബിലിയൻറ് ഫുഡ്സ് ഗ്രൂപ്പ് തന്നെയാണ്; ഏറ്റവും കൂടുതൽ ഔട്ട്ലെറ്റുകൾ ഉള്ളത് ഇന്ത്യയിലാണ്.

ആകെ വില്പനയുടെ എഴുപത് ശതമാനത്തിലധികം ഡെലിവറി സംവിധാനം വഴിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

X
Top