വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

ഉത്കൽ പദ്ധതി ഏറ്റെടുക്കാൻ ജെഎസ്ഡബ്ല്യു എനർജിക്ക് അനുമതി

ന്യൂഡൽഹി: ഒഡീഷയിൽ 700 മെഗാവാട്ട് താപവൈദ്യുത പദ്ധതി വികസിപ്പിക്കുന്ന ഇൻഡ്-ബാരത്ത് എനർജി (ഉത്കൽ) ലിമിറ്റഡ് ഏറ്റെടുക്കാനുള്ള നിർദ്ദേശം നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ അംഗീകരിച്ചതായി ജെഎസ്ഡബ്ല്യു എനർജി അറിയിച്ചു. നിർമ്മാണത്തിലിരിക്കുന്ന 700 മെഗാവാട്ടിന്റെ താപവൈദ്യുത നിലയത്തിന്റെ ഉടമയാണ് ഇൻഡ്-ബാരത്ത്. അതേസമയം ഇന്ത്യയിലെ പ്രമുഖ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ മുൻ നിര കമ്പനിയാണ് ജെഎസ്ഡബ്ല്യു എനർജി.

2019 ഒക്‌ടോബർ 14-ന് ക്രെഡിറ്റേഴ്‌സ് കമ്മിറ്റി അംഗീകരിച്ച ഇൻഡ്-ബാരത്ത് എനർജി (ഉത്കൽ) (ഇൻഡ്-ബാരത്ത്) എന്ന കമ്പനി സമർപ്പിച്ച റെസല്യൂഷൻ പ്ലാനിന് ഹൈദരാബാദിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരം ലഭിച്ചതായും, 2022 ജൂലൈ 25 നാണ് ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചതെന്നും ജെഎസ്ഡബ്ല്യു എനർജി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കമ്പനിയുടെ ഓഹരികൾ 1.75 ശതമാനത്തിന്റെ നേട്ടത്തിൽ 226.80 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 

X
Top