
കൊച്ചി: ജോയ് ആലുക്കാസിൽ വർഷാവസാന ഓഫർ ഫെസ്റ്റിവെൽ ‘സീസൺ ഓഫ് ഗിഫ്റ്റിംഗ്’ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ജോയ് ആലുക്കാസ് ഷോറൂമുകളിൽ ജനുവരി 4 വരെയാണ് ഓഫർ. ഓഫർ പ്രകാരം, പഴയ സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ ഗ്രാമിന് 250 രൂപ അധികമായി ലഭിക്കും. ഡയമണ്ട്, അൺ കട്ട് ഡയമണ്ട് എന്നിവയുടെ മൂല്യത്തിൽ ഫ്ലാറ്റ് 25% ഡിസ്‌കൗണ്ടും ലഭിക്കും. വിവാഹ, ഉത്സവ സീസണുകളോടനുബന്ധിച്ച് ഉപഭോകതാക്കൾക്ക് മികച്ച ആഭരണങ്ങൾ കരസ്ഥമാക്കാനുള്ള അവസരമാണ് ‘സീസൺ ഓഫ് ഗിഫ്റ്റിംഗ്’.
രാജ്യമുടനീളമുള്ള ജോയ് ആലുക്കാസിന്റെ എല്ലാ റീട്ടെയ്ൽ ശൃംഖലകളിലും ഈ ഓഫർ ലഭ്യമാണ്. രാജ്യമുടനീളമുള്ള ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന അചഞ്ചലമായ വിശ്വാസത്തിനും സ്നേഹത്തിനും കൃതജ്ഞത അറിയിക്കുന്നതിന്റെ ഭാഗമായാണ് ‘സീസൺ ഓഫ് ഗിഫ്റ്റിംഗ്’ കാംപെയ്ൻ ഒരുക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. മനുഷ്യ ബന്ധങ്ങളെയും വികാരങ്ങളെയും ആഘോഷിക്കുന്നതിനുള്ള പ്രതീകമായാണ് ആഭരണങ്ങളെ ആളുകൾ കാണുന്നത്. ജോയ്ആലുക്കാസ് ഷോറൂമുകൾ സന്ദർശിക്കുന്ന ഓരോ ഉപഭോക്താക്കൾക്കും മനസുനിറയെ സന്തോഷം ലഭിക്കാനും മറക്കാനാവാത്ത ഷോപ്പിംഗ് അനുഭവം സാധ്യമാക്കാനുമാണ് ഇത്തരമൊരു എക്സ്ക്ലുസീവ് ഓഫർ നൽകുന്നതെന്നും ഡോ. ജോയ് ആലുക്കാസ് കൂട്ടിച്ചേർത്തു. ഡിസംബർ 12-ന് ആരംഭിച്ച ഓഫർ 2026 ജനുവരി 4-ന് അവസാനിക്കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു.






