അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

എൽഐസിക്ക് അറ്റാദായം 12,930 കോടി രൂപ

കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എൽ.ഐ.സി) അറ്റാദായം 17 ശതമാനം ഉയർന്ന് 12,930 കോടി രൂപയിലെത്തി.

പ്രീമിയം വരുമാനത്തിലെ കുതിപ്പാണ് മികച്ച പ്രകടനം കാഴ്ചവക്കാൻ കമ്പനിയെ സഹായിച്ചത്. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 11,008 കോടി രൂപയായിരുന്നു. അവലോകന കാലയളവിൽ പ്രീമിയം വരുമാന ഇനത്തിൽ 1.26 ലക്ഷം കോടി രൂപ ലഭിച്ചു.

രണ്ടാം ത്രൈമാസക്കാലയളവിനേക്കാൾ അറ്റാദായം 28 ശതമാനം ഉയർന്നു. വ്യക്തിഗത ബിസിനസ് രംഗത്ത് 1.16 കോടി പോളിസികളാണ് വിറ്റഴിച്ചത്.

X
Top