റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

ലാഭത്തിൽ മികച്ച കുതിപ്പോടെ ഐഒസി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ(ഐഒസി) അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിൽ നാലിരട്ടി വർദ്ധിച്ച് 12,125.86 കോടി രൂപയായി.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതോടെ റിഫൈനിംഗ് മാർജിൻ മെച്ചപ്പെട്ടതാണ് കമ്പനിക്ക് നേട്ടമായത്. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 2,873.53 കോടി രൂപയായിരുന്നു.

ഇന്ധന വിൽപ്പനയിൽ ഇക്കാലയളവിൽ അഞ്ച് ശതമാനം വർദ്ധനയുണ്ടായി. ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകം സബ്സിഡിയോടെ വിൽക്കുന്നതിലുള്ള നഷ്‌ടം നികത്താനായി കഴിഞ്ഞ വർഷം ഒക്ടോബറിൽ കേന്ദ്ര സർക്കാർ 14,486 കോടി രൂപ അനുവദിച്ചിരുന്നു.

പ്രവർത്തന വരുമാനം ഇക്കാലയളവിൽ 2.31 ലക്ഷം കോടി രൂപയായി ഉയർന്നു.

X
Top