രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ ◆ ഇന്ത്യൻ വ്യോമയാന രംഗത്ത് വരുന്നത് വലിയ മാറ്റങ്ങൾ ◆ റിപ്പോ നിരക്ക് 5.75%-ലേക്ക് ഉയരുമെന്ന് നോമുറ ◆ ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆

ഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്കിടെ, കരാർ ഇന്ത്യയുടെ കാർഷിക താൽപ്പര്യങ്ങളെയും പ്രത്യേകിച്ച് ക്ഷീരമേഖലയെയും പൂർണ്ണമായും സംരക്ഷിക്കുന്നുവെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും മാർഗ്ഗനിർദ്ദേശത്തിലും രൂപപ്പെട്ട ഈ കരാർ നയതന്ത്രത്തിന്റെയും വികസനത്തിന്റെയും അന്തസ്സിന്റെയും ഒരു പുതിയ മാനദണ്ഡത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. കർഷകരുടെ താൽപ്പര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രധാനമന്ത്രി തുടക്കം മുതലേ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ശ്രീ ചൗഹാൻ, ഇന്ത്യയുടെ പ്രധാന ഭക്ഷ്യധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, മറ്റ് പ്രധാന വിളകൾ, ചെറുധാന്യങ്ങൾ ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവ പൂർണ്ണമായും സുരക്ഷിതമാണെന്നും അവയ്ക്ക് യാതൊരു ഭീഷണിയുമില്ലെന്നും ആവർത്തിച്ചു.

ചെറുകിട-വൻകിട കർഷകരുടെ താൽപ്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും, ഈ കരാർ ഇന്ത്യൻ കൃഷിക്ക് വെല്ലുവിളികളല്ല മറിച്ച് പുതിയ അവസരങ്ങളാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

X
Top