യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ജിയോ ഫിനാൻഷ്യല്‍ അറ്റാദായത്തില്‍ വര്‍ദ്ധന

കൊച്ചി: ‌ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഉപകമ്പനിയായ ജിയോ ഫിനാൻഷ്യല്‍ സർവീസസിന്റെ അറ്റാദായം 3.8 ശതമാനം ഉയർന്ന് 325 കോടി രൂപയിലെത്തി.

മുൻവർഷം ഇതേകാലയളവില്‍ അറ്റാദായം 313 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തന വരുമാനം 47 ശതമാനം ഉയർന്ന് 612 കോടി രൂപയായി. ജിയോ ഫിനാൻഷ്യല്‍സിന്റെ ചെലവ് 261 കോടി രൂപയായി ഉയർന്നു.

പലിശ വരുമാനമായി ഇക്കാലയളവില്‍ 363 കോടി രൂപയാണ് നേടിയത്. അറ്റ പലിശ വരുമാനം 52 ശതമാനം ഉയർന്ന് 264 കോടി രൂപയിലെത്തി.

അവലോകന കാലയളവില്‍ ജിയോ പേയ്‌മെന്റ്‌സ് ബാങ്കിലെ 14.69 ശതമാനം ഓഹരികള്‍ 105 കോടി രൂപയ്ക്ക് ജിയോ ഫിനാൻഷ്യല്‍ സർവീസസ് വാങ്ങി.

X
Top