ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

ഐടിസി ഹോട്ടല്‍സ്‌ ഓഹരികള്‍ ഇന്ന് ലിസ്റ്റ്‌ ചെയ്യും

ടിസി ഹോട്ടല്‍സിന്റെ ഓഹരികള്‍ ഇന്ന് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്‌റ്റ്‌ ചെയ്യും. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന ഐടിസി ലിമിറ്റഡില്‍ നിന്ന്‌ അടുത്തിടെ ആയിരുന്നു ഐടിസി ഹോട്ടല്‍സ്‌ വിഭജിച്ചത്‌.

ഓഹരികള്‍ ലിസ്‌റ്റ്‌ ചെയ്യുന്നതിനും വ്യാപാരം ചെയ്യുന്നതിനും നാഷണല്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ഓഫ്‌ ഇന്ത്യ ലിമിറ്റഡില്‍ നിന്നും ബിഎസ്‌ഇ ലിമിറ്റഡില്‍ നിന്നും ഐടിസിഎച്ച്‌എല്‍ അനുമതി നേടിയിട്ടുണ്ടെന്ന്‌ ഐടിസി വ്യക്തമാക്കി.

ഐടിസി ഹോട്ടല്‍സിന്റെ 125.11 കോടി ഓഹരി ഐടിസി അതിന്റെ ഓഹരി ഉടമകള്‍ക്ക്‌ അനുവദിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. നിലവില്‍ സെന്‍സെക്‌സിലും നിഫ്‌റ്റിയിലും ഐടിസി ഹോട്ടല്‍സ്‌ വ്യാപാരം ചെയ്യാനാകാത്ത ഓഹരിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ലിസ്റ്റ്‌ ചെയ്‌ത്‌ മൂന്ന്‌ ദിവസത്തിനു ശേഷം സെന്‍സെക്‌സില്‍ നിന്നും നിഫ്‌റ്റിയില്‍ നിന്നും ഐടിസി ഹോട്ടല്‍സ്‌ ഒഴിവാക്കപ്പെടും. വിഭജന കരാറിന്റെ ഭാഗമായി ഹോട്ടല്‍ ഓഹരിയുടെ 40 ശതമാനം ഐടിസി നിലനിര്‍ത്തുകയും ബാക്കി 60 ശതമാനം നിലവിലുള്ള ഐടിസി ഓഹരി ഉടമകള്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യുന്നതുമായിരിക്കും.

ഐടിസി ഹോട്ടല്‍സ്‌ ലിസ്റ്റ്‌ ചെയ്യുന്ന തീയതി ഫെബ്രുവരി പകുതിയോടെ പ്രഖ്യാപിക്കുമെന്നായിരുന്നു വിപണി പ്രതീക്ഷിച്ചത്‌. എന്നാല്‍ അതിന്‌ മുമ്പ്‌ തന്നെ ലിസ്‌റ്റിംഗ്‌ തീയതി പ്രഖ്യാപിക്കുകയാണ്‌ ചെയ്‌തത്‌.

2023 ഓഗസ്റ്റില്‍ റിലയന്‍സ്‌ ഇന്റസ്‌ട്രീസില്‍ നിന്നും വിഭജിക്കപ്പെട്ടതിനു ശേഷം ലിസ്റ്റ്‌ ചെയ്‌തപ്പോള്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ശക്തമായ വില്‍പ്പന സമ്മര്‍ദം നേരിട്ടിരുന്നു. സമാനമായ വില്‍പ്പന സമ്മര്‍ദം ഐടിസി ഹോട്ടല്‍സിലും ലിസ്റ്റിംഗിനു ശേഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്‌ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്‌. അതേ സമയം ഇടിവ്‌ ഉണ്ടായാല്‍ അത്‌ നിക്ഷേപാവസരം ആയി ഉപയോഗപ്പെടുത്താവുന്നതാണ്‌.

ഐടിസി ഹോട്ടല്‍സിന്‍റെ വിഭജനത്തോടെ 140 ഹോട്ടലുകളുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഹോട്ടല്‍ ശൃംഖലയായി ഐടിസിഹോട്ടല്‍സ്‌ മാറും.

X
Top