ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 42,551 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2026 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 42,551 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു. സിംഗിള്‍ പ്രീമിയത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28ശതമാനം വര്‍ധനവാണുണ്ടായത്.

പരിരക്ഷാ വിഭാഗത്തില്‍ ശ്രദ്ധ പതിപ്പിച്ച എസ്ബിഐ ലൈഫ് ഈ വിഭാഗത്തില്‍ 13 ശതമാനം വളര്‍ച്ചയോടെ 4622 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം ശേഖരിച്ചിട്ടുണ്ട്. പരിരക്ഷാ വിഭാഗത്തിലെ വ്യക്തിഗത പോളിസികളില്‍ 23 ശതമാനം വര്‍ധനവും നേടിയിട്ടുണ്ട്.

2026 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ ലൈഫിന്‍റെ അറ്റാദായം 2470 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ രണ്ടു ശതമാനമാണ് വര്‍ധനവ്. സോള്‍വെന്‍സി നിരക്ക് നിയമപരമായി പാലിക്കേണ്ട 1.50-ത്തേക്കാള്‍ മികച്ച നിലയില്‍ 1.90 എന്ന നിലയിലാണ്.

എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഒന്‍പതു ശതമാനം വര്‍ധനവോടെ 4,87,163 കോടി രൂപയാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

X
Top