ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾഈ ഓണത്തിന് തമിഴ് നാട്ടിലെ കർഷകർ വിറ്റത് പത്ത് ടൺ പൂക്കൾലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതി

വിക്ഷേപണ വാഹനങ്ങൾ ഇനി ISRO നിർമിക്കില്ല; വലിയ മാറ്റത്തിന് തുടക്കം കുറിച്ചതായി ഇന്‍-സ്‌പേസ് ചെയര്‍മാന്‍ ഡോ. പവന്‍ ഗോയങ്ക

ഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിന്റെ അഭിമാനമുയർത്തിയ എസ്ആർഒ ഇനി വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതി.

വിക്ഷേപണ വാഹനങ്ങളും പതിവ് ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽനിന്ന് ഐഎസ്ആർഒ പൂർണമായും പിന്മാറും. ഈ പ്രവർത്തനങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറും. തുടർന്ന് ഗവേഷണത്തിലും നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐഎസ്ആർഓയുടെ നീക്കം.

വലിയ മാറ്റത്തിന് തുടക്കം കുറിച്ചതായി ഇൻ-സ്‌പേസ് (Indian National Space Promotion and Authorisation Centre) ചെയർമാൻ ഡോ. പവൻ ഗോയങ്ക വെളിപ്പെടുത്തി. സ്വകാര്യ കമ്പനികൾക്ക് സ്വന്തം നിലയിൽ സാധ്യമല്ലാത്ത ഗവേഷണങ്ങൾ, നൂതന സാങ്കേതികവിദ്യ വികസിപ്പിക്കൽ, ശാസ്ത്രീയ ദൗത്യങ്ങൾ, അടിസ്ഥാനസൗകര്യ വികസനം എന്നിവയിൽ ഇനി ഐഎസ്ആർഒ ശ്രദ്ധ കേന്ദ്രീകരിക്കും. ബിസിനസ് ടുഡെയുടെ ഇന്ത്യ @ 100 ഇക്കോണമി ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്വകാര്യമേഖലയോ പൊതുമേഖലാ സ്ഥാപനങ്ങളോആയിരിക്കും ഇനി വിക്ഷേപണ വാഹനങ്ങൾ നിർമിക്കുകയെന്ന് ഗോയങ്ക കൂട്ടിച്ചേർത്തു. ഈ നീക്കം തുടങ്ങിക്കഴിഞ്ഞു. ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുപയോഗിക്കുന്ന എസ്.എസ്.എൽ.വി (SSLV)യുടെ സാങ്കേതികവിദ്യയും ഉത്പാദനാവകാശവും ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന് (HAL) കൈമാറിയിട്ടുണ്ട്.

അടുത്ത ഘട്ടം ഇതിലും പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ഏറ്റവും ശക്തമായ റോക്കറ്റുകളായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV), ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM3) എന്നിവയും സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുകയാണെന്ന് ഗോയങ്ക പറയുന്നു. എസ്.എസ്.എൽ.വിയിൽ നിന്ന് വ്യത്യസ്തമായി അടുത്ത ഘട്ടത്തിൽ പൊതുമേഖലാ കമ്പനികളെ പങ്കെടുപ്പിക്കില്ല. സ്വകാര്യ മേഖലയ്ക്കാവും പൂർണമായ പങ്കാളിത്തം.

റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമാതാവ് എന്ന പദവിയിൽനിന്ന് മാറി ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ (R&D) ഇനി ഐഎസ്ആർഒ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിലടക്കം ഐഎസ്ആർഓ മുഴുകും. സാങ്കേതികവിദ്യകൾ പൂർണതോതിൽ വികസിക്കുമ്പോൾ അവ സ്വകാര്യ കമ്പനികൾക്ക് കൈമാറും.

ഇതിനകം തന്നെ ഐഎസ്ആർഒയുടെ 120 സാങ്കേതിക മുന്നേറ്റങ്ങൾ ഇത്തരത്തിൽ സ്വകാര്യ മേഖലയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് ഗോയങ്ക പറഞ്ഞു. പ്രതിരോധ വകുപ്പ് ഇതിനകം തന്നെ സ്വകാര്യ കമ്പനികൾക്ക് 31 ഉപഗ്രഹങ്ങൾക്കായുള്ള ഓർഡർ നൽകിയിട്ടുണ്ട്. എന്നിരുന്നാലും ഐഎസ്ആർഒ 21 ഉപഗ്രഹങ്ങൾ കൂടി നിർമ്മിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

X
Top