ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆ വാഹന ഇന്‍ഷുറന്‍സ് കമ്മിഷന് കടിഞ്ഞാണിടാന്‍ ഐആര്‍ഡിഎഐ ◆ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; എഥനോൾ നിർമാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് വിലക്കിയേക്കും ◆

ചന്ദ്രയാൻ 3ന്റെ മൂന്നാം ഭ്രമണപഥ മാറ്റം വിജയം

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ മൂന്നാം ഭ്രമണപഥ മാറ്റം വിജയം. അടുത്ത ഭ്രമണപഥ മാറ്റം ജൂലൈ 20ന് വൈകിട്ട് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിൽ നടക്കും. ആകെ രണ്ട് ഭ്രമണപഥ ഉയർത്തലുകളാണ് ഇനി ബാക്കിയുള്ളത്.

അടുത്ത മാസം ഒന്നോടെ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ബെംഗളൂരു ഇസ്ട്രാക്കിലെ കൺട്രോൾ സെന്ററിൽ നിന്നാണ് പേടകത്തിന് നിർദ്ദേശങ്ങൾ നൽകുന്നത്.

ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും.

ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തി കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേ‌ർപ്പെടും. ആഗസ്റ്റ് 17നായിരിക്കും ഇത് നടക്കുക. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.47നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും.

14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.

X
Top