ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രം

യുഎസ്ഫാർമയിൽ 2.1 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഐഒഎൽ കെമിക്കൽസ് & ഫാർമ

മുംബൈ: യുഎസ്ഫാർമ ലിമിറ്റഡിൽ 2.1 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ ഒരുങ്ങി ഫാർമ പ്രമുഖരായ ഐഒഎൽ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (ഐഒഎൽസിപി). നിർദിഷ്ട നിക്ഷേപത്തിന് കമ്പനിക്ക് ഡയറക്ടർ ബോർഡിന്റെ അനുമതി ലഭിച്ചു.

നിക്ഷേപം ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് (ഓവർസീസ് ഇൻവെസ്റ്റ്‌മെന്റ്) റൂൾസ്, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് (ഓവർസീസ് ഇൻവെസ്റ്റ്‌മെന്റ്) റെഗുലേഷൻസ് എന്നിവയ്ക്ക് വിധേയമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. യുഎസ്എ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ്ഫാർമ ലിമിറ്റഡ് പുതിയ മരുന്ന് വിതരണ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന കമ്പനിയാണ്.

കൂടാതെ ഇബുപ്രോഫൈന്റെ ലോകത്തിലെ ഏറ്റവും വലിയ നിർമ്മാതാക്കളും ഐബിബിയുടെ രണ്ടാമത്തെ വലിയ നിർമ്മാതാക്കളുമാണ് കമ്പനി. നടുവേദന, പല്ലുവേദന എന്നിവയുൾപ്പെടെയുള്ള വേദനകൾ ചികിത്സിക്കാൻ ഇബുപ്രോഫെൻ ഉപയോഗിക്കുന്നു. യുഎസ്ഫാർമ ലിമിറ്റഡിന്റെ ജൂണിൽ അവസാനിച്ച പാദത്തിലെ അറ്റാദായം 34.9 കോടി രൂപയാണ്.

അതേസമയം രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ മുൻനിര കമ്പനികളിലൊന്നാണ് ഐഒഎൽ കെമിക്കൽസ് & ഫാർമസ്യൂട്ടിക്കൽസ് (ഐഒഎൽസിപി). കമ്പനിയുടെ ഓഹരികൾ 0.41 ശതമാനം ഉയർന്ന് 364.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top