‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

നിരക്ക് വര്‍ദ്ധന ചര്‍ച്ചകള്‍ ഗതി നിര്‍ണ്ണയിക്കും

ന്യൂഡല്‍ഹി: സെന്‍സെക്‌സും നിഫ്റ്റിയും തുടക്കത്തില്‍ ചലനാത്മകമല്ല. ആഗോള വിപണികളുടെ തണുപ്പന്‍ പ്രകടനമാണ് കാരണം, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, റീട്ടെയ്ല്‍ റിസര്‍ച്ച് തലവന്‍, ദീപക് ജസാനി പറയുന്നു. യൂറോപ്യന്‍ വിപണി തിങ്കളാഴ്ച ഇടിവ് നേരിട്ടപ്പോള്‍ ഏഷ്യന്‍ വിപണി റെയ്ഞ്ച് ബൗണ്ട് വ്യാപാരമാണ് നടത്തുന്നത്.

കട പരിധി പ്രശ്‌നം ഒത്തുതീര്‍ന്നെങ്കിലും പണപ്പെരുപ്പവും നിരക്ക് വര്‍ധനവും യുഎസിനെ അലട്ടുന്നു.സാമ്പത്തിക ഫലങ്ങളിലേയ്ക്കും ഫെഡ് റിസര്‍വ് യോഗങ്ങളിലേയ്ക്കുമാണ് വിപണി ഉറ്റുനോക്കുന്നത്. മികച്ച സമീപ കാല ഡാറ്റയുടെ പശ്ചാത്തലത്തില്‍ ഫെഡറല്‍ റിസര്‍വ്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവ നിരക്ക് വര്‍ദ്ധിപ്പിച്ചേയ്ക്കാം.

കൂടാതെ ഡെബ്റ്റ് സീലിംഗ് ഒത്തുതീര്‍പ്പ് ബില്‍ ചൊവ്വാഴ്ചയാണ് യുഎസ് കോണ്‍ഗ്രസില്‍ വോട്ടിനിടുന്നത്. 18696 ആണ് നിഫ്റ്റിയുടെ അടുത്ത പ്രതിരോധം. 18508 ല്‍ സൂചിക പിന്തുണ തീര്‍ക്കും.

X
Top