Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

ഇനി ആമസോൺ പേ വഴി നിക്ഷേപവും നടത്താം

സാധനങ്ങൾ വാങ്ങുന്നതിനു മാത്രമല്ല നിക്ഷേപം നടത്താനും നമുക്ക് ആമസോൺ പേയിലൂടെ സാധിക്കും. ആമസോൺ ‘കുവേര’ യുമായി സഹകരിച്ചാണ് ‘വെൽത് അക്കൗണ്ട്’ വഴി നേരിട്ടുള്ള നിക്ഷേപങ്ങൾക്ക് സൗകര്യമൊരുക്കുന്നത്.

ഇതിലൂടെ നിക്ഷേപം തുടങ്ങാനും, ഇടപാടുകൾ നടത്താനും, വിശകലനം നടത്താനും സാധിക്കും. വെല്‍ത് അക്കൗണ്ട് വഴി പല ബ്രോക്കർമാരുടെ മ്യൂച്ചൽ ഫണ്ടുകൾ ഒരുമിച്ച്‌ ആക്കാനും സാധിക്കും.

എങ്ങനെ തുടങ്ങാം?

  • Amazon Pay ഡാഷ്‌ബോർഡിലെ FD & Mutual Funds ഐക്കണിൽ ക്ലിക്ക് ചെയ്യുക. വെൽത്ത് പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതിനുള്ള നിബന്ധനകൾ അംഗീകരിക്കുക.
  • ഇ മെയിലും മൊബൈൽ നമ്പറും സ്ഥിരീകരിച്ചും KYC പൂർത്തിയാക്കിയും വെൽത്ത് അക്കൗണ്ടിൽ ബാങ്ക് വിശദാംശങ്ങൾ ചേർത്തും അക്കൗണ്ട് തുടങ്ങുന്നത്‌ പൂർത്തിയാക്കുക.
  • ഇതിന്റെ കൂടെ പാൻ കാർഡും, ബാങ്ക് അക്കൗണ്ടും നൽകണം. സെബി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ‘വെല്‍ത് അക്കൗണ്ട്’ സുരക്ഷിതമാണ്. ഇത് ഉപയോഗിക്കുന്നതിന് നിരക്കുകൾ പ്രത്യേകിച്ച് ഒന്നും ഇല്ല. ആമസോണിന്റെ പ്ലാറ്റ്‌ഫോമിലാണ് ഇതെങ്കിലും, ആമസോൺ പേ ബാലൻസ് ഉപയോഗിച്ച് മ്യൂച്ചൽ ഫണ്ടുകൾ വാങ്ങാനോ, സ്ഥിര നിക്ഷേപം നടത്താനോ സാധിക്കില്ല.
  • അതിനായി ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം.എന്നാൽ വെല്‍ത് അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്ക് ആമസോൺ ഗിഫ്റ്റ് കാർഡ് ലഭിക്കും. ആമസോൺ പേ ലേറ്റർ, നോ കോസ്റ്റ് ഇ എം ഐ ഉപയോഗിച്ചും മ്യൂച്ചൽ ഫണ്ടിലേക്കും, സ്ഥിര നിക്ഷേപത്തിലേക്കും പണം അടക്കാൻ സാധിക്കില്ല. ഓരോ ഇടപാടുകൾ നടത്തുന്നതും വെല്‍ത് അക്കൗണ്ടിൽ കാണാം. ഷോപ്പിങ് നടത്തുന്ന വെബ്സൈറ്റിലൂടെ നിക്ഷേപം നടത്താനും, വിശകലനം ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.

X
Top