കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇൻഫോസിസ് ലോകത്തിലെ മൂന്നാമത്തെ വലിയ ഐടി ബ്രാൻഡ്

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നായ ഇൻഫോസിസ് ആഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ വലിയ ഐടി സേവന ബ്രാൻഡ്.

ബ്രാൻഡ് ഫിനാൻസ് ഗ്ലോബലിൻെറ 2023-ലെ റിപ്പോർട്ട് അനുസരിച്ച്, 2020 മുതൽ ഇൻഫോസിസിൻെറ ബ്രാൻഡ് മൂല്യത്തിൽ 84 ശതമാനം വളർച്ച. ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വൻകിട ബ്രാൻഡുകളിൽ ഒന്നാണിത്.

കമ്പനിയുടെ പ്രതിബദ്ധതയും ഉപഭോക്തൃ പിന്തുണയുമാണ് ഇൻഫോസിസിനെ മികച്ച ബ്രാൻഡാക്കിയതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സലിൽ പരേഖ് വ്യക്തമാക്കി.

ജീവനക്കാരുടെ വികസനത്തിനായുള്ള നിക്ഷേപങ്ങൾ, രാജ്യത്തോടുള്ള പ്രതിബദ്ധത എന്നിവയും ഒരു ബിസിനസ് എന്ന നിലയിലും മൂല്യവത്തായ ബ്രാൻഡ് എന്ന നിലയിലും ഇൻഫോസിസിനെ മുൻനിരയിൽ എത്തിച്ചു എന്ന് അദ്ദേഹം പറയുന്നു.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ് എന്ന സ്ഥാനം ആമസോൺ തിരിച്ചുപിടിച്ചു. അതേസമയം ആമസോണിൻെറ മൂല്യം ഈ വർഷം 15 ശതമാനം ഇടിഞ്ഞു. 35,030 കോടി യുഎസ് ഡോളറിൽ നിന്ന് 29,930 കോടി ഡോളറായി കമ്പനിയുടെ മൂല്യം മാറി.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബ്രാൻഡ് ആപ്പിൾ ആണ്. അതേസമയം മൂല്യം 16 ശതമാനം കുറഞ്ഞ് 29,750 കോടി യുഎസ് ഡോളറിലെത്തി. മൊത്തം 48 ടെക് ബ്രാൻഡുകൾ റാങ്കിംഗിൽ ഇടംപിടിച്ചു.

ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ടിൽ തുടർച്ചയായി രണ്ട് വർഷമായി ലോകത്തിലെ ഏറ്റവും മൂല്യമേറിയ മൂന്ന് ഐടി സേവന ബ്രാൻഡുകളിൽ ഒന്നായി ഇൻഫോസിസ് സ്ഥാനം പിടിച്ചിട്ടുണ്ട്.

ഏറ്റവും മൂല്യമേറിയതും ശക്തവുമായ ആഗോള ബ്രാൻഡുകളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് ബ്രാൻഡ് ഫിനാൻസ്. ഇൻഫോസിസ് അടുത്തിടെയാണ് നാൽപ്പതാം വാര്‍ഷികം ആഘോഷിച്ചത്.

സിഇഒ സലേൽ പരേഖിൻെറ നേതൃത്വത്തിൽ ബ്രാൻഡ് കൂടുതൽ ഉയരങ്ങൾ കീഴടക്കി. വ്യത്യസ്തമായ ഡിജിറ്റൽ സേവനങ്ങളും കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നു.

സോഫ്റ്റ്‌വേർ രംഗത്തു ജോലി ചെയ്തിരുന്ന ഏഴ് എഞ്ചിനിയർമാർ ചേർന്ന് ഇന്ത്യയിൽ തുടക്കമിട്ട കമ്പനിയാണ് ഇൻഫോസിസ്. ടിസിഎസ് കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണിത്.

1981-ൽ തുടങ്ങിയ കമ്പനി ഇന്ന് ലോകത്തിലെ തന്നെ മുൻനിര കമ്പനികളുടെ നിരയിലേക്കും ഉയര്‍ന്നിരിക്കുന്നു. 1992 ൽ ആണ് ഇൻഫോസിസ് ഇൻഡ്യയിലെ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആയി മാറുന്നത്.

ഇന്ന് 3.3 ലക്ഷം ജീവനക്കാരാണ് കമ്പനിയിൽ പ്രവർ‌ത്തിക്കുന്നത്.

X
Top