പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ഷിബുലാലിന്റെ മകനും മരുമകളും ഇന്‍ഫോസിസിന്റെ 435 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വിറ്റു

ന്ഫോസിസ് സഹസ്ഥാപകന് എസ്.ഡി ഷിബുലാലിന്റെ മകന് ശ്രേയസ് ഷിബുലാലും മരുമകള് ഭൈരവി മധുസൂദനന് ഷിബുലാലും 435 കോടി മൂല്യമുള്ള ഓഹരികള് വിറ്റു.

സ്റ്റോക്ക് എക്സ്ചേഞ്ചില് നല്കിയ വിവരപ്രകാരം ഓഹരിയൊന്നിന് 1,433.51 രൂപക്ക് 23.70 ലക്ഷം ഓഹരികളാണ് ശ്രേയസ് വിറ്റത്. 339.80 കോടി രൂപയാണ് ഇതിന്റെ മൂല്യം. ഭൈരവിയാകട്ടെ 95.71 കോടി രൂപ മൂല്യമുള്ള 6.67 ലക്ഷം ഓഹരികളും കയ്യൊഴിഞ്ഞു.

ശ്രേയസ് 0.06 ശതമാനവും ഭൈരവി 0.02 ശതമാനവും ഓഹരികളാണ് കൈമാറിയത്. ഇവരുവരുടെയും കൈവശം യഥാക്രമം 0.18 ശതമാനവും 0.16 ശതമാനവും ഓഹരികളാണ് ഉണ്ടായിരുന്നത്.

സഹസ്ഥാപകര്ക്കും അവരുടെ കുടുബങ്ങള്ക്കും ഇന്ഫോസിസില് മൊത്തമുള്ള ഓഹരി വിഹിതം 14.89 ശതമാനമാണ്. ഇതില് ഷിബുലാലിന്റെയും കുടുംബത്തിന്റെയും വിഹിതം 1.94 ശതമാനവുമാണ്. അതില്തന്നെ ഷിബുലാലിന് 0.16 ശതമാനവും ഭാര്യക്ക് 0.14 ശതമാനവും ഓഹരികളാണ് സ്വന്തമായുള്ളത്.

നാരായണ മൂര്ത്തിയുടെ കൈവശം ഇന്ഫോസിസിന്റെ 0.45 ശതമാനം ഓഹരികളാണുള്ളത്. നന്ദന് നിലേകനിയുടെ പങ്കാളിത്തമാകട്ടെ 1.1ശതമാനവുമാണ്. നിലേകനി കുടുംബത്തിനിന്റെ മൊത്തം ഓഹരി വിഹിതം 2.71 ശതമാനമാണ്. പ്രമോട്ടര്മാരില് മൂര്ത്തി കുടുബത്തിന്റെ ഓഹരി വിഹതമാണ് ഏറ്റവും ഉയര്ന്നത്. 4.07 ശതമാനം.

വ്യക്തിഗത ഓഹരി ഉടമകളില്, സഹസ്ഥാപകന് എസ്. ഗോപാലകൃഷ്ണന്റെ ഭാര്യ സുധ ഗോപാലകൃഷ്ണനാണ് കൂടുതല് ഓഹരി പങ്കാളിത്തമുള്ളത്. 2.57 ശതമാനം.

നാരായണമൂര്ത്തിയുടെ മകന് രോഹന് മൂര്ത്തിയുടെ ഓഹരി വിഹിതം 1.64 ശതമാനവും നന്ദന് നിലേകനിയുടെ പങ്കാളിത്തം 1.10 ശതമാനവുമാണ്.

നാരായണ മൂര്ത്തിയും നിലവിലെ ചെയര്മാനായ നന്ദന് നിലേകനിയും ഷിബുലാലും മറ്റ് ആറുപേര്ക്കൊപ്പം ചേര്ന്നാണ് ഇന്ഫോസിസിന് തുടക്കമിട്ടത്.

നിലവില് രാജ്യത്തതന്നെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്ഫോസിസ്.

X
Top