സാമ്പത്തിക സമ്മർദ്ദം കടുക്കുന്നു; രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുംഭക്ഷ്യവസ്തുക്കളുടെ വില മൂന്ന് വ‍ർഷത്തിനിടയിലെ ഉയ‍ർന്ന നിരക്കിൽഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

ഭൂമിയെ ഡിജിറ്റല്‍ ആസ്തിയാക്കാന്‍ ആഹ്വാനം ചെയ്ത് നന്ദന്‍ നില്‍ക്കേനി

ബെംഗളൂരു: ഭൂമിയെ ഡിജിറ്റല്‍ സാമ്പത്തിക ആസ്തിയായി മാറ്റാന്‍ ആഹ്വാനം ചെയ്തിരിക്കയാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നില്‍ക്കേനി. അര്‍ക്കം വെഞ്ചേഴ്‌സ് വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ടോക്കണൈസേഷന്‍ എന്ന ആശയം അവതരിപ്പിച്ച നില്‍ക്കേനി ഭൂമിയെ ഓഹരികള്‍ പോലെയും ബോണ്ടുകള്‍ പോലെയും വ്യാപാരയോഗ്യമായോ ജാമ്യമായോ ഉപയോഗിക്കാന്‍ സാധിക്കണമെന്നും പറഞ്ഞു.

ഓരോ സെന്റ് ഭൂമിയ്ക്കും ഡിജിറ്റല്‍ ടോക്കണ്‍ സൃഷ്ടിക്കുകയും അതിനെ ബ്ലോക്ക് ചെയ്ന്‍ പോലെ ലെഡ്ജറുകളില്‍ ഉള്‍പ്പെടുത്തുകയും വേണം. പിന്നീട് ഈ ടോക്കണ്‍ വില്‍ക്കാനും ജാമ്യമായി ഉപയോഗിക്കാനും അത് വഴി വായ്പയെടുക്കാനും സാധിക്കും. നിലവില്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ പകുതിയിലധികം വരുന്ന സമ്പത്ത് ഭൂമി രൂപത്തിലാണെന്നും ഇതിന് 3 ട്രില്യണ്‍ രൂപ മൂല്യമുണ്ടെന്നും നില്‍ക്കേനി പറയുന്നു.

മാത്രമല്ല, ഭൂമിയുടെ ടോക്കണൈസേഷന്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ സുതാര്യവും ഘടനയുള്ളതുമാക്കും. നിലവില്‍ പലര്‍ക്കും ഭൂമിയുണ്ടെങ്കിലും അത് വില്‍ക്കാനോ മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനോ സാധിക്കുന്നില്ല.

അതേസമയം കൂടുതല്‍ ഭൂമിയും സ്റ്റേറ്റിന്റെ കൈവശമായതിനാല്‍ ടോക്കണൈസേഷന് കടമ്പകളേറെയുണ്ട്. ഇതിനായി റെക്കോര്‍ഡ് സംവിധാനം മാറ്റിപ്പണിയുകയും രജിസ്‌ട്രേഷന്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെട്ടപ്പെടുത്തുകയും ഭൂമി നികുതി സംവിധാനങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം.

ജനറിക് ഡോക്യുമെന്റ് രജിസ്‌ട്രേഷന്‍ സിസ്റ്റം (NGDRS), നാക്ഷ പ്രോഗ്രാം എന്നിവ സ്വീകരിക്കുന്നതിന് പ്രേരിപ്പിക്കുകയാണ് നിലവില്‍ ഗ്രാമവികസന മന്ത്രാലയം. സ്വാമിത്വ പദ്ധതിയുടെ ചുവടുപിടിച്ചാണിത്.

പദ്ധതി വഴി ഗ്രാമീണമേഖലയിലെ സ്വത്തുക്കള്‍ക്ക് തിരിച്ചറിയല്‍ നമ്പറുകള്‍ നല്‍കിയെന്നും ഇതിനകം രണ്ട് കോടിയിലധികം പ്രോപ്പര്‍ട്ടി കാര്‍ഡുകളാണ് വിതരണം ചെയ്തതെന്നും നില്‍ക്കേനി പറഞ്ഞു.

X
Top