Alt Image
പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆ ഇന്ത്യയുടെ നിക്ഷേപ മേഖലയില്‍ വന്‍ പ്രതീക്ഷ; സ്വകാര്യ കമ്പനികളുടെ മൂലധനച്ചെലവ് ഉയരുമെന്ന് HSBC റിപ്പോര്‍ട്ട് ◆ ചില്ലറ പണപ്പെരുപ്പം 6 ശതമാനത്തിലേക്ക് ◆

ജിഎസ്ടി ശൃംഖലയിലെ വിവരങ്ങൾ ഇഡിയുമായി പങ്കുവയ്ക്കില്ല: കേന്ദ്രം

ന്യൂഡൽഹി: ജിഎസ്ടി ശൃംഖലയിലെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി (ഇഡി) പങ്കുവയ്ക്കില്ലെന്ന് കേന്ദ്രം. ജിഎസ്ടി ശൃംഖലയെ കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) പരിധിയിൽകൊണ്ടുവന്ന വിജ്ഞാപനത്തിനെതിരെ കേരളം, ഡൽഹി, പഞ്ചാബ്, ബംഗാൾ, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളുടെ വിമർശനമുയർത്തിയിരുന്നു.

ഇതിനോടായിരുന്നു കേന്ദ്ര റവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്രയുടെ പ്രതികരണം. വിവരങ്ങൾ ദുരുപയോഗിക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉറപ്പുനൽകി.

ഇഡിക്ക് വ്യാപാരികളുടെ വിവരം നൽകുകയോ ഇഡി വിവരങ്ങൾ ഇതിലേക്ക് ചേർക്കുകയോ ചെയ്യുന്നില്ല. പകരം നികുതി വെട്ടിപ്പടക്കമുള്ള കാര്യങ്ങളിൽ നികുതി അധികാരികൾക്ക് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ നിന്ന് (എഫ്‍ഐയു) കൂടുതൽ വിവരം ലഭിക്കുന്നതിനാണ് വിജ്ഞാപനമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി ശൃംഖലയിലുള്ള വിവരങ്ങൾ കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കാര്യങ്ങൾക്ക് പങ്കുവയ്ക്കാമെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്യുമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആശങ്ക.

‘‘ഞങ്ങളുടെ കൂടെ കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇഡി കേസിൽ ജയിലിലാണ്.

വ്യാപാരികളുടെ ജിഎസ്ടി വിവരങ്ങൾ രാഷ്ട്രീയമായി ദുരുപയോഗിക്കപ്പെടുമോയെന്ന ആശങ്കയാണ് യോഗത്തിലുയർന്നത്.’’ കെ.എൻ ബാലഗോപാൽ (സംസ്ഥാന ധനമന്ത്രി).

X
Top