ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

നേരിയ വളര്‍ച്ച കൈവരിച്ച് യൂറോസോണ്‍, പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തില്‍

ബെര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളിലെ പണപ്പെരുപ്പം ജൂലൈയില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. റഷ്യ-ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ്ജവില വര്‍ധനവാണ് പണപ്പെരുപ്പമുയര്‍ത്തുന്നത്. അതേസമയം നേരിയ വളര്‍ച്ച കൈവരിക്കാന്‍ സമ്പദ് വ്യവസ്ഥയ്ക്കായത്‌ ശ്രദ്ധേയമായി.

യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, 19 രാജ്യങ്ങളുള്‍പ്പെട്ട യൂറോസോണില്‍ ജൂലൈ പണപ്പെരുപ്പം 8.9% ആയി ഉയര്‍ന്നു. ജൂണില്‍ പണപ്പെരുപ്പം 8.6 .6 ശതമാനമായിരുന്നു. 1997 മുതല്‍ യൂറോപ്പില്‍ പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

ജൂലൈയിലെ ഊര്‍ജ്ജവില വര്‍ധന 39.7 ശതമാനമാണ്. മുന്‍മാസത്തെ അപേക്ഷിച്ച്, ഊര്‍ജ്ജവിലവര്‍ധനവില്‍ നേരിയ ശമനമുണ്ടായി. അതേസമയം ഭക്ഷണം, മദ്യം, പുകയില എന്നിവയുടെ വില 9.8% വര്‍ദ്ധിച്ചു. തൊട്ടുമുന്‍മാസത്തേക്കാള്‍ അധികമാണ് ഇത്.

യൂറോസോണ്‍ സമ്പദ് വ്യവസ്ഥ ജൂണ്‍ പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. തൊട്ടുമുന്‍പാദത്തേക്കാള്‍ 0.7 ശതമാനമാണ് സമ്പദ് വ്യവസ്ഥ വികസിച്ചത്. 2021 ആദ്യപാദത്തില്‍ 4 ശതമാനം വികസിച്ച സമ്പദ് വ്യവസ്ഥ 2022 ജൂണിലവസാനിച്ച പാദത്തില്‍ 4.7 ശതമാനം ഉയരുകയായിരുന്നു.

X
Top