എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തില്‍പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇടിവ്രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പെന്ന് സര്‍വേ റിപ്പോര്‍ട്ട്വൈദ്യുതോല്‍പ്പാദനത്തില്‍ പകുതിയും ഫോസില്‍ രഹിതമെന്ന് റിപ്പോര്‍ട്ട്വരുമാനം കുറച്ച് കാണിക്കുന്ന അതിസമ്പന്നരുടെ മേൽ സൂക്ഷ്മ നിരീക്ഷണത്തിന് ഐടി വകുപ്പ്

ഇൻഡിഗോയ്ക്ക് ലാഭം 3068 കോടി രൂപ

2025 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റർഗ്ലോബ് ഏവിയേഷന്റെ നികുതിക്ക് ശേഷമുള്ള 62 ശതമാനം വർധിച്ച് 3,068 കോടി രൂപയായി.

മുൻ വർഷം ഇതേ കാലയളവിൽ നികുതിക്ക് ശേഷമുള്ള ലാഭം 1,894.8 കോടി രൂപയായിരുന്നു. 2024-25 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മൊത്തം വരുമാനം 23,097.5 കോടി രൂപയായി ഉയർന്നു, ഒരു വർഷം മുമ്പ് ഇതേ കാലയളവിലെ 18,505.1 കോടി രൂപയായിരുന്നു വരുമാനം.

10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 10 രൂപ ലാഭവിഹിതം നൽകാൻ കമ്പനിയുടെ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.

X
Top