വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

ലോകത്തിലെ ഏറ്റവും മൂല്യമേറിയ എയർലൈനായി ഇൻഡിഗോ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മൂല്യവത്തായ എയർലൈൻ എന്ന നേട്ടം സ്വന്തമാക്കി. ഇന്ത്യയുടെ ബജറ്റ് കാരിയറായ ഇൻഡിഗോ.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇൻഡിഗോയുടെ ഓഹരി വില വർധിച്ചിട്ടുണ്ട്. ഇതോടെ ചെറിയ കാലയളവിനുള്ളിൽതന്നെ ലോകത്തിലെ ഏറ്റവും മൂല്യവത്തായ എയർലൈനായി മാറിയിരിക്കുകയാണ് ഇൻഡിഗോ.

നിലവിൽ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയാണ്. ഭൗമ രാഷ്ട്രീയ പ്രശനങ്ങൾ കാരണം ഇന്ത്യൻ വിപണി ഇടിവ് നേരിട്ടപ്പോഴും ഇൻഡിഗോയുടെ ഓഹരികൾ കുതിച്ചുയർന്നിട്ടുണ്ട്. ഈ വർഷം ഇതുവരെ ഇൻഡിഗോയുടെ ഓഹരികൾ 13% വരെ നേട്ടമുണ്ടാക്കി.

ഇന്ത്യൻ വ്യോമയാന മേഖലയിൽ 62% വിപണി വിഹിതമാണ് ഇന്ഡിഗോയ്ക്കുള്ളത്. കോവിഡ് കാലത്തിനുശേഷം ഇൻഡിഗോ വളരെയധികം സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം പോലും ഇൻഡിഗോ പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്.

2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ എയർലൈൻ 987 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തു.

2026 സാമ്പത്തിക വർഷത്തിൽ വിമാനങ്ങളുടെ എണ്ണം കൂട്ടാനും ഇൻഡിഗോ ലക്ഷ്യമിടുന്നു. കമ്പനിക്ക് 439 വിമാനങ്ങളുണ്ടായിരുന്നു, അതിൽ 50 എണ്ണം സർവീസ് നിർത്തിവച്ചിരിക്കുകയാണ്, 2026 സാമ്പത്തിക വർഷത്തിൽ ഏകദേശം 50 പുതിയ വിമാനങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെടാൻ സാധ്യതയുണ്ട്.

വരും വർഷങ്ങളിൽ അന്താരാഷ്ട്ര വിപണി വളർച്ചയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികൾ ഇൻഡിഗോയുടെ മാനേജ്മെന്റ് നടപ്പിലാക്കിയിട്ടുണ്ട് എന്നാണ് സൂചന.

X
Top