രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

നേട്ടത്തോടെ തുടങ്ങി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: രണ്ട് ദിവസത്തെ തിരുത്തലിന് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്ക് മികച്ച തുടക്കം. സെന്‍സെക്‌സ് 77.23 പോയിന്റ് അഥവാ 0.13 ശതമാനം ഉയര്‍ന്ന് 60,430.50 ലെവലിലും നിഫ്റ്റി 24.60 പോയിന്റ് അഥവാ 0.14 ശതമാനം ഉയര്‍ന്ന് 18,016.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1205 ഓഹരികള്‍ മുന്നേറുമ്പോള്‍ 697 എണ്ണം തിരിച്ചടി നേരിടുന്നു.

115 ഓഹരി വിലകളില്‍ മാറ്റമില്ല. ബ്രിട്ടാനിയ, ഡാബര്‍,സണ്‍ഫാര്‍മ,ടാറ്റ കണ്‍സ്യുമര്‍,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ബജാജ് ഓട്ടോ,എച്ച്ഡിഎഫ്‌സി ലൈഫ്,ഹീറോമോട്ടോ കോര്‍പ്, ഐടിസി,സിപ്ല,നെസ്ലെ,കോടക് ബാങ്ക്,ഭാരതി എയര്‍െടല്‍,എസ്ബിഐ,എന്‍ടിപിസി,ഏഷ്യന്‍ പെയിന്റ്,ഡോ.റെഡ്ഡി,ജെഎസ്ഡബ്ല്യുസ്റ്റീല്‍,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ആക്‌സിസ് ബാങ്ക് എന്നിവയാണ് നേട്ടം സ്വന്തമാക്കുന്നത്. ഇന്‍ഫോസിസ്,കോള്‍ ഇന്ത്യ,ഐഷര്‍ മോട്ടോഴ്‌സ്,ഡിവിസ് ലാബ്,ഗ്രാസിം,മാരുതി,പവര്‍ഗ്രിഡ്,ഒഎന്‍ജിസി,ബജാജ്ഫിന്‍സര്‍വ്,ബജാജ് ഫിനാന്‍സ് എന്നിവ നഷ്ടം വരിക്കുന്നു.

മേഖലകളില്‍ ലോഹം തിളങ്ങുമ്പോള്‍ ഐടി,ഫാര്‍മസ്റ്റോക്കുകളില്‍ വില്‍പന ദൃശ്യമാണ്.ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. വിദേശനിക്ഷേപകരുടെ വില്‍പനയാണ് ലാഭം ചോര്‍ത്തുന്നതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

അമിത മൂല്യമാണ് വിദേശ നിക്ഷേപകരെ അകറ്റുന്നത്. പത്ത് ദിവസം തുടര്‍ച്ചയായി വില്‍പന നടത്തിയ വിദേശ സ്ഥാപനങ്ങള്‍ 11400 കോടി രൂപയാണ് പിന്‍വലിച്ചു.ഇത് മറ്റ് നിക്ഷേപകര്‍ക്ക് നിക്ഷേപ സാധ്യതയും തുറക്കുന്നു. അടിസ്ഥാനപരമായി ശക്തമായ ഓഹരികള്‍ വാങ്ങാന്‍ ഇതോടെ അവസരമൊരുങ്ങും.

X
Top