ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

നേരിയ നേട്ടത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ പിന്നീട് നേട്ടം തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 22.04 പോയിന്റ് അഥവാ 0.04 ശതമാനം ഉയര്‍ന്ന് 57897.93 ലെവലിലും നിഫ്റ്റി 8.20 പോയിന്റ് അഥവാ 0.05 ശതമാനം ഉയര്‍ന്ന് 17177.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1170 ഓഹരികള്‍ മുന്നേറുമ്പോള്‍ 1763 ഓഹരിവിലകള്‍ ഇടിവ് നേരിട്ടു.

144 ഓഹരികളില്‍ മാറ്റമില്ല. മേഖലകള്‍ ഭൂരിഭാഗവും മാറ്റമില്ലാതെ തുടരുമ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ അരശതമാനം വീതം നഷ്ടത്തിലാണുള്ളത്. എസ്ബിഐ,ഐസിഐസിഐ ബാങ്ക്,ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ്, സണ്‍ ഫാര്‍മ എന്നിവ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റസ്റ്റീല്‍, എല്‍ടി, വിപ്രോ, ടെക് മഹീന്ദ്ര,അള്‍ട്രാടെക് സിമന്റ്, റിലയന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ 1-2.5 ശതമാനം ദുര്‍ബലമായിരിക്കുന്നു. ആഗോള വിപണികളുടെ ചുവടുപിടിച്ച് സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ യഥാക്രമം 0.21 ശതമാനം, 0.20 ശതമാനം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് നിലമെച്ചപ്പെടുത്തുകയായിരുന്നു.

എന്നാല്‍ ഉണര്‍വ് താല്‍ക്കാലികമാണെന്നും അടിസ്ഥാനപരമായി വിപണി ബെയറിഷ് ട്രെന്‍ഡിലാണെന്നും നിരീക്ഷിക്കുകയാണ് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റമെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയ്കുമാര്‍. അടിസ്ഥാന കാര്യങ്ങള്‍ റാലിയെ പിന്തുണയ്ക്കുന്നില്ല. കഴിഞ്ഞയാഴ്ച യു.എസ് മാര്‍ക്കറ്റിന് സംഭവിച്ചപോലെ ഏത് നിമിഷവും സൂചികകള്‍ താഴെയെത്താം, വിജയ്കുമാര്‍ മുന്നറിയിപ്പ് നല്‍കി.

X
Top