രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

നേരിയ ഉയര്‍ച്ച കൈവരിച്ച് ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: ജിഡിപി ഡാറ്റ പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ ജാഗരൂകരാണ്. സെന്‍സെക്‌സ് 5.95 പോയിന്റ് അഥവാ 0.01 ശതമാനം മാത്രമം ഉയര്‍ന്ന് 62687.79 ലെവലിലും നിഫ്റ്റി 9.10 പോയിന്റ് അഥവാ 0.05 ശതമാനം ഉയര്‍ന്ന് 18627.10 ലെവലിലും വ്യാപാരം തുടരുന്നു. മൊത്തം 1815 ഓഹരികളാണ് മുന്നേറുന്നത്.

1018 ഓഹരികള്‍ തിരിച്ചടി നേരിടുമ്പോള്‍ 137 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടത്തില്‍. പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, ബിപിസിഎല്‍, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക് എന്നിവ നഷ്ടം നേരിടുന്നു.

മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ്, നെസ്ലെ, ഏഷ്യന്‍ പെയ്ന്റ്‌സ് എന്നിവ സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കുമ്പോള്‍ വിപ്രോ , പവര്‍ ഗ്രിഡ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക് എന്നിവയാണ് തിരിച്ചടി നേരിടുന്നത്. മേഖലകളില്‍ ലോഹം, റിയാലിറ്റി എന്നിവ 1 ശതമാനം വീതം ഉയര്‍ച്ച നേടി. വാഹനം, ഐടി എന്നിവ അരശതമാനം വീതം താഴ്ച വരിക്കുകയും ചെയ്തു.

നിലവിലെ റാലിയുടെ പ്രത്യേകത അത് ഗുണനിലവാരമുള്ള ഓഹരികളുടെ മുന്നേറ്റം വഴി സൃഷ്ടിക്കപ്പെട്ടു എന്നതാണ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥേഷ്ടം ഒഴിവാക്കപ്പെട്ടു.2022 ലെ കണക്കെടുക്കുമ്പോള്‍ നിഫ്റ്റിയുടെ മുന്നേറ്റം 7.2 ശതമാനമാണ്.

അതേസമയം സ്‌മോള്‍ക്യാപ്പ് സൂചിക 12 ശതമാനം തകര്‍ച്ചയിലായി. അതുകൊണ്ടുതന്നെ വിപണിയില്‍ ഉത്സവാന്തരീക്ഷം ഇല്ല. സ്‌മോള്‍ക്യാപ് കേന്ദ്രീകൃത പോര്‍ട്ട് ഫോളിയോകള്‍ നഷ്ടത്തിലാണ് എന്നതാണ് കാരണം.

മികച്ച ഓഹരികള്‍ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയാണ് നിലവിലെ ട്രെന്‍ഡ് അടിവരയിടുന്നത്. മൂല്യനിര്‍ണ്ണയം ഉയര്‍ന്നതിനാല്‍ ദീര്‍ഘകാലത്തില്‍ റാലി തുടരാനുള്ള സാധ്യതയും വിരളമാണ്. ലാഭമെടുപ്പും ഡിഐഐ വില്‍പനയും കാരണം തിരുത്തല്‍ ഏത് സമയവും സംഭവിക്കാം.

ഫെഡ് ചീഫിന്റെ നിഗമനങ്ങള്‍ ആഗോള സൂചികകളെ സംബന്ധിച്ച് ബുധനാഴ്ച നിര്‍ണായകമാകുമെന്നും വിജയകുമാര്‍ പറഞ്ഞു.

X
Top