2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

വിപണി കനത്ത ഇടിവ് നേരിടുന്നു

മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 961.75 പോയിന്റ് അഥവാ 1.59 ശതമാനം താഴ്ന്ന് 59469.25 ലെവലിലും നിഫ്റ്റി 50 245.35 പോയിന്റ് അഥവാ 1.38 ശതമാനം താഴ്ന്ന് 17582.65 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1243 ഓഹരികള്‍ മുന്നേറുമ്പോള്‍ 1782 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

115 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖലകളില്‍ എഫ്എംസിജി,ഓയില്‍ ആന്റ് ഗ്യാസ്,ഊര്‍ജ്ജം,റിയാലിറ്റി നില മെച്ചപ്പെടുത്തിയപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.15ശതമാനം, 0.46 ശതമാനം ഇടിവ് നേരിട്ടു. പവര്‍ഗ്രിഡ്,നെസ്ലെ,അള്‍ട്രടെക്ക്,ബ്രി്ടാനിയ, എസ്ബിഐ ലൈഫ്,ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്,ഐടിസി,ഹിന്‍ഡാല്‍കോ,കോള്‍ഇന്ത്യ,ഗ്രാസിം,ടൈറ്റന്‍ എന്നിവയാണ് മുന്നേറുന്നത്.

ഇന്‍ഫോസിസ്, ടെക് കെം,എച്ച്‌സിഎല്‍,ടിസിഎസ്,എച്ച്ഡിഎഫ്‌സി,എച്ച്ഡിഎഫ്‌സി ബാങ്ക്,എല്‍ടി,സിപ്ല,ഭാരതി എയര്‍ടെല്‍,ഡിവിസ് ലാബ്, അപ്പോളോ ഹോസ്പിറ്റല്‍ കനത്ത നഷ്ടം നേരിട്ടു. ഇന്‍ഫോസിസ് 11.48 ശതമാനം പൊഴിച്ചത് നിക്ഷേപകരെ പരിഭ്രാന്തരാക്കി.

ഏഷ്യന്‍ വിപണികളുടെയും എസ്ജിഎക്‌സ്‌ നിഫ്റ്റയുടെയും ചുവടുപിടിച്ചാണ് തകര്‍ച്ച, മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറയുന്നു. നിരക്ക് വര്‍ദ്ധന തുടരുമെന്ന ഫെഡ് റിസര്‍വ് സൂചന വെള്ളിയാഴ്ച വാള്‍സ്ട്രീറ്റ് സൂചികകള്‍ക്ക് ക്ഷതം വരുത്തിയിരുന്നു.

ടിസിഎസ്,ഇന്‍ഫോസിസ് മോശം ഫലങ്ങളും വിനയായി. മൊത്ത ഫല സൂചിക പണപ്പെരുപ്പമായിരിക്കും ഇനി വിപണിയുടെ ഗതി നിര്‍ണ്ണയിക്കുക.

X
Top