
മുംബൈ: പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് ബെഞ്ച് മാര്‍ക്ക് സൂചികകള്‍. സെന്‍സെക്‌സ് 183.70 പോയിന്റ് അഥവാ 0.29 ശതമാനം ഉയര്‍ന്ന് 62688.50 ലെവലിലും നിഫ്റ്റി 59.60 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് 18622.40 ലെവലിലും വ്യാപാരം തുടരുന്നു. തിങ്കളാഴ്ച റെക്കോര്‍ഡ് നേട്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്.
1655 ഓഹരികളാണ് ചൊവ്വാഴ്ച മുന്നേറുന്നത്. 1236 എണ്ണം തിരിച്ചടി നേരിടുമ്പോള്‍ 131 ഓഹരി വിലകളില്‍ മാറ്റമില്ല.എഫ്എംസിജി,ബാങ്ക്,ഹെല്‍ത്ത് കെയര്‍,ലോഹം, ഊര്‍ജ്ജം എന്നിവ 0..50-1 ശതമാനം ഉയര്‍ന്ന് മേഖലാടിസ്ഥാനത്തില്‍ മുന്നിലെത്തി.
അതേസമയം വാഹനം, കാപിറ്റല്‍ ഗുഡ്‌സ്, ഐടി, ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി എന്നിവ നേരിയ തോതില്‍ തകര്‍ച്ച വരിച്ചു. ബിഎസ്ഇ മിഡ് ക്യാപ്പ് 0.15 ശതമാനം ദുര്‍ബലമായപ്പോള്‍ സ്‌മോള്‍ക്യാപ്പ് ശക്തിപ്രാപിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സിപ്ല, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീ ലാബ്‌സ്, അള്‍ട്രാടെക്, അപോളോ ഹോസ്പിറ്റല്‍സ്, ഹീറോ മോട്ടോ കോര്‍പ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവയാണ് മുന്നിട്ടുനില്‍ക്കുന്ന പ്രമുഖ ഓഹരികള്‍.
അതേസമയം ലാര്‍സണ്‍ ആന്റ് ടൂബ്രോ, ബിപിസിഎല്‍, എന്‍ടിപിസി, പവര്‍ഗ്രിഡ്, ബജാജ് ഫിന്‍സര്‍വ് എന്നിവ നഷ്ടം വരിക്കുന്നു. നിക്ഷേപകരുടെ മാനസിക നില പോസിറ്റീവായതിന്റെ സൂചനയാണ് നിഫ്റ്റിയുടെ കുതിപ്പെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു. ആഗോള സൂചികകള്‍ താരതമ്യേന മോശം പ്രകടനം കാഴ്ചവയ്ക്കുന്നതും ഉയര്‍ന്ന മൂല്യനിര്‍ണ്ണയവും വെല്ലുവിളികളാണ്.
ചൈനീസ് സമ്പദ് വ്യവസ്ഥ തളരുന്നത് ആഗോള തലത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കും.ആഭ്യന്തരമായി കാര്യങ്ങള്‍ മികച്ച രീതിയിലാണ് എന്നത് ശുഭപ്രതീക്ഷയുണര്‍ത്തുന്നു. വായ്പാ വളര്‍ച്ച സെപ്തംബറില്‍ 17.2 ശതമാനം ഉയര്‍ന്നത് ഉദാഹരണം.
ബാങ്കിംഗ് ഓഹരികള്‍ റെക്കോര്‍ഡ് നിലവാരത്തില്‍ തുടരുമെന്നും വിജയകുമാര്‍ പറഞ്ഞു.






