രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

വിപണി ഉയര്‍ച്ചയില്‍, നിഫ്റ്റി 17000 ത്തിന് മുകളില്‍

മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 263.66 പോയിന്റ് അഥവാ 0.46 ശതമാനം ഉയര്‍ന്ന്‌ 57790.76 ലെവലിലും നിഫ്റ്റി 79.70 പോയിന്റ് അഥവാ 0.47 ശതമാനം ഉയര്‍ന്ന്‌ 17024.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1036 ഓഹരികള്‍ മുന്നേറുമ്പോള്‍ 1940 ഓഹരികള്‍ ഇടിവ് നേരിട്ടു.

129 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,ഒഎന്‍ജിസി,അപ്പോളോ ഹോസ്പിറ്റല്‍സ്,റിലയന്‍സ്,ഡോ.റെഡ്ഡി ലാബ്‌സ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കുന്നത്. ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, അദാനി എന്റര്‍പ്രൈസസ്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്,ആക്‌സിസ് ബാങ്ക് നഷ്ടത്തിലായി.

മേഖലകളില്‍ ലോഹം ഐടി,ഫാര്‍മ,ഓയില്‍ ആന്റ് ഗ്യാസ്,കാപിറ്റല്‍ ഗുഡ്‌സ് 0.5-1 ശതമാനം താഴ്ന്നപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് 0.12 ശതമാനവും സ്‌മോള്‍ക്യാപ് 0.78 ശതമാനവും ഇടിവ് നേരിട്ടു. ആഗോള വിപണിയില്‍ അനിശ്ചിതത്വം തുടരുകയാണെന്ന് ജിയോജിത്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.പ്രതിരോധശേഷിയുള്ളതാണെന്ന് അധികാരികള്‍ വാദിച്ചിട്ടും യൂറോപ്യന്‍ ബാങ്ക് സൂചിക കുത്തനെ ഇടിഞ്ഞു.

ഇത് ഭയത്തിന്റെ പ്രതിഫലനമാണ്. സ്ഥിരത തിരിച്ചുവരുന്നത് വരെ നിക്ഷേപകര്‍ ജാഗ്രത പാലിക്കണം, വിജയകുമാര് മുന്നറിയിപ്പ് നല്‍കുന്നു.

X
Top