
കൊച്ചി: ലാപ്പ്ടോപ്പുകളുടെ ഇറക്കുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ അമേരിക്ക ലോബിയിംഗ് നടത്തിയെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്.
ആഗോള കമ്പനികളായ ആപ്പിൾ, ഡെൽ, എച്ച്.പി തുടങ്ങിയവർ വിവിധ ഐ.ടി ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ലൈസൻസ് എടുക്കണമെന്ന് കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.
അമേരിക്കൻ ഉദ്യോഗസ്ഥരുടെ പിൻവാതിൽ ഇടപെടലുകൾ മൂലം ആഴ്ചകൾക്ക് ശേഷം ലാപ്പ്ടോപ്പുകൾ, ടാബുകൾ, പേഴ്സണൽ കംപ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രണം സർക്കാർ ഒഴിവാക്കി.
ലൈസൻസിന് പകരം നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്ന നയം മാറ്റത്തിന് പിന്നിൽ അമേരിക്കൻ ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായെന്നാണ് പുതിയ രേഖകൾ വ്യക്തമാക്കുന്നത്.