ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

സ്വർണ ഇറക്കുമതി ഇരട്ടിയായി; ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിൽ

ന്യൂഡൽഹി: ഇന്ത്യയുടെ വ്യാപാര കമ്മി ഒക്ടോബറിൽ റെക്കോർഡ് ഉയരത്തിലെത്തി. ഈകാലയളവിൽ സ്വർണ്ണ ഇറക്കുമതിയിൽ 95 ശതമാനം വർദ്ധനവുണ്ടായെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി കഴിഞ്ഞ വർഷം ഇതേ മാസത്തെ 26.3 ബില്യൺ ഡോളറിനെ അപേക്ഷിച്ച് ഒക്ടോബറിൽ 31.46 ബില്യൺ ഡോളറായി ഉയർന്നു. ഒക്ടോബറിൽ സ്വർണ ഇറക്കുമതി 7.2 ബില്യൺ ഡോളറായിരുന്നു എങ്കിൽ ഒരു വർഷം മുമ്പ് ഇത് 3.7 ബില്യൺ ഡോളറായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയിൽ ദീപാവലിക്ക് മുന്നോടിയായി മഞ്ഞ ലോഹത്തിന്റെ വാങ്ങലിൽ വർദ്ധനവ് ഉണ്ടായിരുന്നു. 2023-24ൽ ഇതുവരെ സ്വർണ ഇറക്കുമതി 5.5 ശതമാനം ഉയർന്ന് 29.48 ബില്യൺ ഡോളറിലെത്തി.

ചരക്ക് വ്യാപാര കമ്മി ഒക്ടോബറിൽ സർവകാല റെക്കോഡിലെത്തിയപ്പോൾ, കയറ്റുമതി പ്രതിവർഷം 6.2 ശതമാനം ഉയർന്ന് 33.57 ബില്യൺ ഡോളറിലെത്തി, അതേസമയം ഇറക്കുമതി ഇരട്ടിയായി (12.3 ശതമാനം) ഉയർന്ന് 65.03 ബില്യൺ ഡോളറിലെത്തി.

ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ ചരക്ക് കയറ്റുമതി 7 ശതമാനം കുറഞ്ഞ് 244.89 ബില്യൺ ഡോളറിലെത്തി, അതേസമയം ഇറക്കുമതി 8.95 ശതമാനം കുറഞ്ഞ് 391.96 ബില്യൺ ഡോളറിലെത്തി.

ചൈന ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സായി തുടരുമ്പോൾ റഷ്യ, യുഎഇ, യുഎസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടിയെന്ന് വാണിജ്യ സെക്രട്ടറി ബർത്ത്വാൾ കൂട്ടിച്ചേർത്തു.

X
Top