100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

റെക്കോര്‍ഡ് താഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് താഴ്ച വരിച്ചു. സെപ്തംബര്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 553.11 ബില്യണ്‍ ഡോളറിലെത്തുകയായിരുന്നു. 7.9 ബില്യണ്‍ ഡോളറിന്റെ കുറവാണിത്.

രൂപയെ പ്രതിരോധിക്കാനായി ആര്‍ബിഐ ഡോളര്‍ വില്‍ക്കുന്നതാണ്‌ വിദേശ നാണ്യം കുറയ്ക്കുന്നത്. ഇതോടെ കരുതല്‍ ശേഖരം ഒക്ടോബര്‍ 9, 2020 ന് ശേഷമുള്ള കുറഞ്ഞ തോതിലെത്തി.

കറന്‍സി ആസ്തികളാണ് കുറവ് രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. 6.5 ബില്യണ്‍ ഡോളറിന്റെ കുറവാണ് വിദേശ കറന്‍സി ആസ്തിയില്‍ ദൃശ്യമായത്. 492.12 ബില്യണ്‍ ഡോളറാണ് നിലവില്‍ വിദേശ കറന്‍സി ശേഖരം.

റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചതിനുശേഷം, രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐ അതിന്റെ കരുതല്‍ ധനം ഗണ്യമായി കുറക്കുകയാണ്. ഫെബ്രുവരി 25 ലെ 631.53 ബില്യണ്‍ ഡോളറില്‍ നിന്ന് 80 ബില്യണ്‍ ഡോളറായാണ് കരുതല്‍ ധനം കുറഞ്ഞത്. രൂപയുടെ മൂല്യം കഴിഞ്ഞ ആഴ്ചയില്‍, 80.13 എന്ന പുതിയ ഇന്‍ട്രാഡേ താഴ്ച രേഖപ്പെടുത്തിയിരുന്നു.

ഡോളറിന്റെ ശക്തിപ്പെടലാണ് രൂപയുടെ മൂല്യമിടിക്കുന്നത്.

X
Top