പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

കറിമസാല ഇറക്കുമതി നിരോധനത്തിൽ സ്പൈസസ് ബോർഡ് ഇടപെടുന്നു

കൊച്ചി: സിംഗപ്പൂരിനു പിന്നാലെ ഹോങ്കോങ്ങും ഇന്ത്യൻ കറി മസാലകൾ തിരിച്ചയച്ച സംഭവത്തിൽ സ്പൈസസ് ബോർഡ് ഇടപെടുന്നു. കേരളത്തിനു പുറത്തുള്ള രണ്ടു പ്രമുഖ ബ്രാൻഡുകളുടെ കറിപ്പൊടികളാണു വിവാദത്തിൽപ്പെട്ടത്.

ഇരു രാജ്യങ്ങളിലെയും അധികൃതരിൽ നിന്നു സാങ്കേതിക വിവരങ്ങളും വിശകലന റിപ്പോർട്ടുകളും കയറ്റുമതിക്കാരുടെ വിവരങ്ങളും ശേഖരിക്കാൻ ബോർഡ് ശ്രമം ആരംഭിച്ചു.

സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും ഇന്ത്യൻ എംബസികളുമായും ബന്ധപ്പെട്ടു. കയറ്റുമതിക്കാരുമായും ആശയവിനിമയം നടത്തുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിനായി കയറ്റുമതി സ്ഥാപനങ്ങളിൽ സമഗ്രമായ പരിശോധനകളും നടത്തുകയാണ്.

കറി മസാലകളിൽ എഥിലീൻ ഓക്‌സൈഡിന്റെ (ഇടിഒ) സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഉൽപന്നങ്ങൾ തിരിച്ചയച്ചത്.

സിംഗപ്പൂരിലേക്കും ഹോങ്കോങ്ങിലേയ്ക്കും അയയ്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ നിർബന്ധിത ഇടിഒ പരിശോധന ആരംഭിക്കുന്നതിനുള്ള സംവിധാനം സ്പൈസസ് ബോർഡ് ഏർപ്പെടുത്തി.

X
Top