വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ഇന്ത്യന്‍ ജിഡിപിയില്‍ ഹോട്ടല്‍ വ്യവസായത്തിന്റെ പങ്ക് 1 ട്രില്യണ്‍ ഡോളറാകും – റിപ്പോര്‍ട്ട്

ന്യൂഡെല് ഹി: 2047 ഓടെ രാജ്യത്തെ ജിഡിപിയില് ഇന്ത്യന് ഹോട്ടല് വ്യവസായത്തിന്റെ നേരിട്ടുള്ള സംഭാവന ഒരു ട്രില്യണ് ഡോളറിലെത്തും. ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എച്ച്എഐ), ബെനോറി നോളജ് എന്നിവയുടെ ‘വിഷന്‍ 2047: ഇന്ത്യന്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രി’ റിപ്പോര്‍ട്ട് പറയുന്നു.ഹോട്ടല്‍ വ്യവസായത്തിന്റെ നേരിട്ടുള്ള സംഭാവന 2022 ല്‍ 40 ബില്യണ്‍ ഡോളറാണ്.

ഇതില്‍  ഫുഡ് ആന്‍ഡ് ബിവറേജ്, സലൂണ്‍, സ്പാകള്‍ തുടങ്ങിയ അനുബന്ധ വ്യവസായങ്ങളുടെ സംഭാവനയും ഉള്‍പ്പെടുന്നു. അതേസമയം സേവനങ്ങളുടെ പങ്ക് ഉള്‍പ്പെടുത്തിയിട്ടില്ല.
ജിഡിപി വളര്‍ച്ച, വരുമാന നിലവാരത്തിലെ വര്‍ദ്ധനവ്, ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിലെ വര്‍ദ്ധനവ്, വിദേശ ടൂറിസ്റ്റുകളുടെ വരവ് (എഫ്ടിഎ) തുടങ്ങിയ ഘടകങ്ങളാണ് കണക്കാക്കിയ വളര്‍ച്ചയ്ക്ക് കാരണമാകുക.

മധ്യകാലാടിസ്ഥാനത്തില്‍ (2027-2037), ആഭ്യന്തര ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ 1.5 ബില്യണായി ഉയരുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ (2037-2047) 2047 ഓടെ 15 ബില്യണായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.2021 ല്‍ ആഭ്യന്തര ടൂറ്റിസ്റ്റ് സന്ദര്‍ശനങ്ങള്‍ 677 ദശലക്ഷമായിരുന്നു.
വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 2024 ല്‍ 15 മില്ല്യണും 2030 ല്‍ 25 മില്യണും 2047 ല്‍ 100 മില്യണുമാകും.

2021 ല്‍ 1.5 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് ഇന്ത്യയിലെത്തിയത്.  താമസ സൗകര്യം ഉപയോഗപ്പെടുത്തുന്നത് ടയര്‍-2,ടയര്‍-3 നഗരങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കും വ്യാപിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

X
Top